പാലക്കാട്‌ ആദിവാസി കോളനിയിലെ ഊര് മൂപ്പൻ ചികിത്സ വൈകിയത് മൂലം  മരിച്ചു

Loading...

പാലക്കാട്: പാലക്കാട്  മുതലമടയിലെ ആദിവാസി കോളനിയിലെ ഊര് മൂപ്പൻ ചികിത്സ വൈകിയത് മൂലം  മരിച്ചു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്ന നാവിളംതോട് ആദിവാസി കോളനിയിലെ ചിന്നകണ്ണനാണ്  ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

യാത്ര സൗകര്യമില്ലാത്തതിനാൽ ചിന്നകണ്ണനെ ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച ഉടനെ ആശുപത്രിയിലെത്തിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മരിച്ച ചിന്നകണ്ണന്‍റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചതും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പാടവരമ്പിലൂടെ  ഒരു കിലോമീറ്റർ  ചുമന്നാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം