കണ്ണൂരില്‍ എട്ടു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു ; കയികധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്യ്തു

Loading...

കണ്ണൂര്‍: പയ്യാവൂര്‍ പഞ്ചായത്തിലെ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ തന്നെ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

എട്ട് വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനികളുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അധ്യാപകന്‍ പല തവണ കയറിപ്പിടിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലെ എട്ട് വിദ്യാര്‍ത്ഥിനികളാണ് കായികാധ്യാപകനെതിരെ പോലീസില്‍ മൊഴി നല്‍കിയത്.

ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുടേയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടേയും നേതൃത്വത്തില്‍ ഇന്നലെ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകനെതിരെ ലൈംഗിക ആരോപണമുണ്ടായത്.

നേരത്തെയും അധ്യാപകനെതിരെ പരാതികളുണ്ടായെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം