നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; മരിച്ചത് കോഴിക്കോട് ,തിരുവനന്തപുരം സ്വദേശികള്‍

Loading...

കാഠ്‌മണ്ടു : നേപ്പാളിൽ ഹോട്ടൽ മുറിയ്ക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയവര്‍ തിരുവനന്തപുരം, കോഴിക്കോട് സ്വദേശികള്‍. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. എട്ടു മലയാളികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .

ദമാനിലെ പനോരമ റിസോര്‍ട്ടിലാണ്‌  ഇവരെ ബോധരഹിതരായി കണ്ടെത്തിയത്. സംഘത്തില്‍ പതിനഞ്ചു പേരുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കാവാം മരണകാരണമെന്നാണ് സംശയം.

മരിച്ചവരുടെ മൃതദേഹം കാഠ്‌മണ്ടുവിലെത്തിച്ചു. മരിച്ചത് രണ്ടു ദമ്പതികളും നാലുകുട്ടികളും.  മരിച്ചത് ചെമ്പഴന്തി , കുന്ദമംഗലം സ്വദേശികള്‍. പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(9) , അഭിനവ് സൂര്യ (9) , അബി നായർ(7 ), ബൈഷ്ണബ് രഞ്ജിത്ത്(2) എന്നിവരാണ് മരിച്ചത്. മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടിക്ക് അപകടം സംഭവിച്ചിട്ടില്ല. വിനോദസഞ്ചാര സംഘത്തിൽ 15 പേരാണ് ഉണ്ടായിരുന്നത്. ഇവർ ഇന്നലെയാണ് സ്ഥലത്തെത്തിയത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം