നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; എട്ടുപേരും താമസിച്ചത് ഒരു മുറിയില്‍, ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നുവെന്ന് സംശയം

Loading...

കാഠ്‌മണ്ഡു : നേപ്പാളിലെ ദമാനില്‍ മരണപ്പെട്ട മലയാളികള്‍ താമസിച്ചരുന്നത് ഒരു മുറിയില്‍. 15 പേരടങ്ങുന്ന സംഘം നാല് മുറികള്‍ ബുക്ക് ചെയ്തിരുന്നുവെങ്കിലും രണ്ടു മുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.

പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. പ്രവീകുമാര്‍ ചെങ്കോട്ടുകോണം സ്വദേശിയും രഞ്ജിത്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശിയുമാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. അബോധാവസ്ഥയിലായിരുന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു.

ജനലുകളും മറ്റും അടച്ചിട്ടതിനാല്‍ വിഷവാതകം ശ്വസിച്ചാണ് ശ്വാസം മുട്ടിയാകും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം