ക​ണ്ണ​മം​ഗ​ലം ഗ്രാ​മ​വാ​സി​ക​ളെ​ ആശങ്കയില്‍ ആഴത്തി പരുന്തിന്‍റെ ആക്രമണം ; ഇതുവരെ ആക്രമിച്ചത് പത്തോളംപേരെ

Loading...

മാ​വേ​ലി​ക്ക​ര : ഒ​രു​പ​രു​ന്ത് ക​ണ്ണ​മം​ഗ​ലം ഗ്രാ​മ​വാ​സി​ക​ളെ​യാ​കെ ഭ​യ​പ്പാ​ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​റ് മാ​സ​ക്കാ​ല​മാ​യി പ്ര​ദേ​ശ​ത്ത് വി​ഹ​രി​ക്കു​ന്ന പ​രു​ന്ത് ഒ​രു​മാ​സ​ക്കാ​ല​മാ​യി ആ​ക്ര​മ​ണ സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടി​കാ​ര്‍ പ​റ​യു​ന്നു.

പ​ത്തോ​ളം പേ​ര്‍​ക്കാ​ണ് പ​രു​ന്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ണ​മം​ഗ​ലം അ​നു​ഗ്ര​ഹ​യി​ല്‍ റോ​സ​മ്മ(44), തേ​വ​ല​പ്പു​റ​ത്ത് ശോ​ഭ(32) മ​ക​ന്‍ അ​ഭി​ന്‍ (11), തേ​വ​ല​പ്പു​റ​ത്ത് ജൈ​നു (26), അ​നു​ഗ്ര​ഹ​യി​ല്‍ കോ​ള​ശേ​രി​ല്‍ അ​യാ​ന്‍ (മൂ​ന്ന്), ആ​ക്കോ​ട്ട് ശ്രീ​ധ​ര​ന്‍ (80) എ​ന്നി​വ​രെ​യാ​ണ് പ​രു​ന്ത് ആ​ക്ര​മി​ച്ച​ത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

എ​ല്ലാ​വ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കും ഏ​റ്റി​ട്ടു​ണ്ട്. മു​ഖ​ത്തും ത​ല​യി​ലും കൈ ​വി​ര​ലു​ക​ളി​ലു​മാ​യാ​ണ് ഇ​വ​രെ പ​രു​ന്ത് പ്ര​ധാ​ന​മാ​യും ആ​ക്ര​മി​ച്ചി​ട്ടു​ള്ള​ത്.

പ​ല​രും പ​രു​ന്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ പ്പെ​ട്ട​ത് ത​ന്നെ ത​ല​നാ​രി​ഴ​യ്ക്കാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​ണ്ണ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ന്‍റെ 16, 17 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​രു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ലാ​ണ് പ​രു​ന്ത് വി​ല്ല​നാ​യി​രി​ക്കു​ന്ന​ത്. പ​രു​ന്തി​നെ ഇ​വി​ടെ നി​ന്ന് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശോ​ഭ രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം