പാലക്കാട് : താനൊരു രാഷ്ട്രീയക്കാരനല്ല ടെക്നോ ക്രാറ്റ് ആണെന്ന് ഇ.ശ്രീധരൻ. അഞ്ച് വർഷത്തിനുള്ളിൽ പാലക്കാടിനെ മികച്ച പട്ടണമാക്കി മാറ്റുമെന്ന് ഇ ശ്രീധരൻ.
മറ്റുള്ളവരെ കുറ്റം പറഞ്ഞ് വോട്ട് പിടിക്കില്ലെന്ന് പറഞ്ഞ ശ്രീധരൻ കേരളത്തിലെ ഭരണത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷം അഴിമതിയായിരുന്നു കേരളത്തിൽ നടന്നതെന്നും പുതിയ പദ്ധതികളൊന്നും തുടങ്ങി വയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു.
എൽഡിഎഫിന് തുടർ ഭരണം ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡിജിറ്റൽ പ്രചരണത്തിന് മുൻതൂക്കം നൽകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
RELATED NEWS
English summary: E Sreedharan says Palakkad will be a better city in five years