Categories
കേരളം

സ്വപ്നയുടെയും സരിതിൻറെയും രഹസ്യമൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി 

കൊച്ചി : ഉന്നത രാഷ്ട്രീയ നേതാക്കളുടെ  പങ്ക് വെളിപ്പെടുത്തുന്ന് സ്വപ്നയുടെയും സരിതിൻറെയും രഹസ്യമൊഴികളുടെ പകർപ്പ്  ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റംസിന് കത്ത് നൽകി.

ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി കടത്തിയ  സംഭവത്തില്‍ ഉന്നതരെ ചോദ്യം ചെയ്യുന്നതിനായി മൊഴി അതാവശ്യമാണെന്ന്   ഇ ഡി  കത്തില് പറയുന്നു.

ഇതിനിടെ ലാവ്ലിന്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ സിപിഎം നേതാക്കള് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇഡി ക്രൈം നന്ദകുമാറിന്‍റെ മൊഴിയെടുത്തു.

ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്  പ്രത്യേകം കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിച്ചതും ഡോളറാക്കി വിദേശത്തേക്ക് കടത്തിയതും അന്വേഷണത്തിന്‍റെ പരിധിയില്‍ വരും.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വെളിപ്പെടുത്തുന്ന സ്വപ്നയുടെയും സരിതിന്‍റെയും രഹസ്യമൊഴി പകര്പ്പ് ആവശ്യപ്പെട്ട് ഇഡി കസ്റ്റംസിന് കത്ത് നല്‍കിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP