ദുല്‍ഖര്‍ സല്‍മാന്‍റെ സംശയം അവസാനിച്ചത് ആസിഫലിയില്‍; കുഞ്ഞെല്‍ദോയില്‍ നിന്ന് ദുല്‍ഖര്‍ പിന്മാറി

Loading...

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ഈ താരപുത്രന്‍. മലയാളത്തിന് പുറമേ അന്യഭാഷകളിലും സാന്നിധ്യം അറിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. താരപുത്രനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ കുതിക്കുന്നത്. തുടക്കത്തില്‍ ആവര്‍ത്തനവിരസമായ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വന്നിരുന്നുവെങ്കിലും അതില്‍ നിന്നും മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സ്വീകാര്യതയിലും പിന്തുണയിലുമെല്ലാം മുന്‍നിരയിലാണ് ഈ താരം. കഥാപാത്രത്തെ ഏറ്റെടുക്കുന്നതിന് മുന്‍പ് അതേക്കുറിച്ച്‌ കൃത്യമായി ശ്രദ്ധിക്കാറുണ്ട് അദ്ദേഹം. തനിക്ക് അവതരിപ്പിക്കാന്‍ കഴിയുന്നതും പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്നതുമായ കഥാപാത്രങ്ങളെയാണ് എന്നും അദ്ദേഹം സ്വീകരിക്കാറുള്ളത്.

ആര്‍ജെ മാത്തുക്കുട്ടി സംവിധായകനായി എത്തുന്നുവെന്ന വാര്‍ത്ത വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ദുല്‍ഖര്‍ സല്‍മാനായിരിക്കും ചിത്രത്തില്‍ നായകനായി എത്തുന്നതെന്ന വിവരങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാല്‍ പിന്നീട് സിനിമയുടെ പേര് പ്രഖ്യാപിച്ചപ്പോഴാണ് നായകനായെത്തുന്നത് ആസിഫ് അലിയാണെന്ന വിവരം പുറത്തുവന്നത്. ഇതോടെയാണ് ദുല്‍ഖറിന്റെ പിന്‍മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. കരിയറിലെ തന്നെ വൈവിധ്യമാര്‍ന്ന കഥാപാത്രമായി മാറിയേക്കാവുന്നതാണെന്നറിഞ്ഞിട്ടും താരപുത്രന്‍ പിന്‍വാങ്ങിയതിന് പിന്നിലെ കാരണം ഇപ്പോഴാണ് വ്യക്തമായത്

19 കാരനായാണ് നായകനെത്തുന്നത്. 19 കാരന്റെ റോള്‍ തനിക്ക് ചേരുമോയെന്ന സംശയമായിരുന്നു ദുല്‍ഖര്‍ സല്‍മാനെ അലട്ടിയത്. ഇതോടെയാണ് അദ്ദേഹം പിന്‍മാറാന്‍ തീരുമാനിച്ചതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജൂലൈയിലാണ് കുഞ്ഞെല്‍ദോ തുടങ്ങുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. സംവിധായകനായെത്തുന്ന മാത്തുക്കുട്ടിക്ക് ആശംസ നേര്‍ന്ന് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

Loading...