നിര്‍മ്മാതാക്കളാവുന്ന താരങ്ങളുടെ പട്ടികയിലേക്ക് ദുല്‍ഖര്‍ സല്‍മാനും

Loading...

നിര്‍മ്മാതാക്കളാവുന്ന താരങ്ങളുടെ പട്ടികയിലേക്ക് ദുല്‍ഖര്‍ സല്‍മാനും. ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് തുടങ്ങി. സ്വിച്ചോണ്‍ ചിത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ തന്നെയാണ് ആരാധകരുമായി വിവരം പങ്കുവച്ചത്. എന്നാല്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ പേരോ നിര്‍മ്മിക്കുന്ന സിനിമയുടെ പേരോ ദുല്‍ഖര്‍ വെളിപ്പെടുത്തിയിട്ടില്ല.

അവ രണ്ടും ആവശ്യമായ സമയത്ത് പുറത്തുവിടുമെന്നും ഇപ്പോള്‍ എല്ലാവരുടെയും പ്രാര്‍ഥനകളാണ് വേണ്ടതെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിലവാരമുള്ള എല്ലാത്തരം സിനിമകളും തന്റെ നിര്‍മ്മാണ കമ്പനിയുടെ ലക്ഷ്യമാണെന്നും.

ഒരു യമണ്ടന്‍ പ്രേമകഥയാണ് ഇപ്പോള്‍ തീയേറ്ററുകളിലുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഇരട്ട തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ്. മികച്ച ഇനിഷ്യലാണ് ചിത്രം നേടിയത്. ആദ്യ ഏഴ് ദിവസംകൊണ്ട് ചിത്രം 16 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം