Categories
headlines

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടെറ്റില്‍ സ്‌പോണ്‍സറായി ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവൻ

ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടെറ്റില്‍ സ്‌പോണ്‍സറായി ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവൻ. 222 കോടി രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.

ഡ്രീം ഇലവന് പുറമെ റ്റാറ്റ ഗ്രൂപ്പ്, ബൈജൂസ് ആപ്, അണ്‍അക്കാദമി എന്നിവരാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നത്.

read also : വിഴിഞ്ഞം പദ്ധതിയിൽ അഴിമതി ആരോപണവുമായി പി സി ജോർജ്ജ് എംഎൽഎ.

എന്നാല്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തയ്യാറായ ഡ്രീം ഇലവന് കരാര്‍ നല്‍കുകയായിരുന്നു.

അണ്‍അക്കാദമി 210 കോടി മൂടക്കാന്‍ തയ്യാറായിരുന്നു. റാറ്റ് 180 കോടിയും ബൈജൂസ് ആപ്പ് 125 കോടിയുമാണ് മുടക്കാന്‍ തയ്യാറായിരുന്നത്.

read also : സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ; കൂടുതൽ ആരോപണവുമായി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ.

എന്നാല്‍ ഡ്രീം ഇലവന്റെ വാഗ്ദാനം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ വിവോയായിരുന്നു ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍.

എന്നാല്‍ ചൈനയുമായുളള രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്‍ന്ന് അവരുടെ മൊബൈല്‍ കമ്പനിയായ വിവോയെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP