കൂടത്തായി കൊലപാതക പരമ്പര : ചുരുളഴിക്കാന്‍ എത്തുന്നത് പത്ത് തലകളുള്ള തനി രാവണന്‍..!

Loading...

കോഴിക്കോട്: കൂടത്തായി കേസിലെ നിഗൂഢതകളുടെ ചുരുളഴിക്കാന്‍ എത്തുന്നു ഡോ ഡോഗ്ര. ഫോറന്‍സിക് മെഡിസിനിലെ  പത്തു തലകളുള്ള തനി രാവണന്‍ ആണ് അദ്ദേഹം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്‍ ഡയറക്ടറാണ് ഡോ.ഡോഗ്ര.

ഇന്ത്യയില്‍ ഫോറന്‍സിക് മെഡിസിനില്‍ അഗ്രഗണ്യന്‍. ടോക്സിക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം സയന്റിസ്റ്റ് അവാര്‍ഡ് നേടിയിട്ടുള്ള ഡോ. ഡോഗ്ര നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

കേരളത്തെ ഞെട്ടിച്ച കൂടത്തായി കേസിനെ കുറിച്ച്‌ സംസാരിക്കവേ ചില വിദഗ്ധരുടെ സഹായം തേടിയതായി ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. അതില്‍ ആദ്യം കേട്ട പേരും ഡോക്ടര്‍ ടി ഡി ഡോഗ്രയുടേതായിരുന്നു. നിരവധി കേസുകളിലാണ് അദ്ദേഹം തുമ്പുണ്ടാക്കിയിരിക്കുന്നത്.

ക്രൈം സീന്‍ റീകണ്‍സ്ട്രക്ഷനില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇന്ത്യയില്‍ തന്നെ ആരുമില്ല. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം നടന്ന ട്രെയിന്‍ അപകടങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, ഉയരത്തില്‍ നിന്ന് വീണുള്ള മരണങ്ങള്‍, സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകട മരണങ്ങള്‍, ശ്വാസംമുട്ടിയോ വിഷവാതകം ശ്വസിച്ചോ ഉള്ള മരണങ്ങള്‍ എന്നിങ്ങനെ പല വിധത്തിലുള്ള മരണങ്ങളിലും പ്രസ്തുത സംഭവം നടന്നപടി പുനരാവിഷ്‌കരിക്കാന്‍ അദ്ദേഹം കാട്ടിയ മിടുക്ക് പറഞ്ഞറിയിക്കാനാകാത്തതാണ്.

വെടിയുണ്ട ഏറ്റ പാടുകളില്‍ പഠനങ്ങള്‍ നടത്താന്‍ വേണ്ടി ‘മോള്‍ഡബിള്‍’ പുട്ടി ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു പരിശോധന തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷം വരെ പഴക്കമുള്ള വെടികൊണ്ട മുറിവുകള്‍ ഈ പരിശോധനയിലൂടെ വെളിപ്പെടും. ഇതിന് പോലീസ് ‘ഡോഗ്രാസ് ടെസ്റ്റ്’ എന്ന പേരു തന്നെയാണ് നല്‍കിയിട്ടുള്ളതും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം