സ്ത്രീ സാന്ത്വനം പദ്ധതിക്ക് ഡോ.ബോബി ചെമ്മണൂര്‍ തുടക്കം കുറിച്ചു

Loading...

പാലക്കാട് ചക്കാന്തറ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വനം പദ്ധതിക്ക് തുടക്കമായി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

പാലക്കാട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഷാരോണ്‍ എസ് ജോസഫ് അധ്യക്ഷനായിരുന്നു.പാലക്കാട് നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍, വിപിന്‍ദാസ്, യാസര്‍ അലിഖാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു . സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍,സ്വാഗതവും സ്ത്രീസാന്ത്വനം ചെയര്‍പേഴ്‌സണ്‍ ഷക്കീല നന്ദിയും പറഞ്ഞു .

പാലക്കാട് ചക്കാന്തറ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്ത്രീ സാന്ത്വനം പദ്ധതി ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്യുന്നു.  സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഷാരോണ്‍ എസ് ജോസഫ്, പാലക്കാട് നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഷുക്കൂര്‍, വിപിന്‍ദാസ്, യാസര്‍ അലിഖാന്‍ തുടങ്ങിയവര്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍, ഷക്കീല തുടങ്ങിയവര്‍ സമീപം .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം