ശ്രീ മഹാദേവി ക്ഷേത്രത്തിലെ ദീപശിഖാപ്രയാണം ഡോ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.

Loading...

തിരുവനന്തപുരം: തിരുവനന്തപുരം കല്ലുംമൂട് ശ്രീ മഹാദേവി ക്ഷേത്രത്തിലെ കോടി അർച്ചന മഹായജ്ഞത്തിനു സമാരംഭം കുറിച്ചുള്ള ദീപശിഖാപ്രയാണം ഡോ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. ബാലരാമപുരം അഗസ്ത്യർ സ്വാമി ക്ഷേത്ര സന്നിധിയിൽ നിന്ന് തുടങ്ങി മൂന്നു കിലോമീറ്ററോളം ദീപശിഖയും വഹിച്ചു കൊണ്ട് ഓടിയാണ് ഡോ ബോബി ചെമ്മണ്ണൂർ മഹാദേവി ക്ഷേത്ര സന്നിധിയിൽ എത്തിയത്.

ഇനിയുള്ള പത്തു ദിവസങ്ങളിൽ യജ്ഞസ്ഥലത്ത് ഈ ദീപം ജ്വലിച്ചു നില്ക്കും. തുടർന്ന് നടന്ന മഹായജ്ഞാരംഭ സഭയുടെ ഉദ്ഘാടനം ഗോകുലം ഗോപാലന്റെ അധ്യക്ഷതയിൽ ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ വെച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ ബോബി ചെമ്മണ്ണൂർ നിർവഹിക്കുകയുണ്ടായി

Loading...