ഹിറ്റ്‌മാന് ഇരട്ട സെഞ്ചുറി : ഇന്ത്യ മികച്ച നിലയില്‍

Loading...

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് ഒപ്പം നിന്നെങ്കിലും തൊട്ടതെല്ലാം പിഴയ്ക്കുന്ന ഒരു ഘട്ടത്തിലായിരുന്ന ഇന്ത്യ. വെളിച്ചക്കുറവും തുടര്‍ച്ചയായി കാലിടറുന്ന ബാറ്റ്‌സ്മാന്‍മാരും എല്ലാം ചേര്‍ന്ന് ഒരു ദുരന്തത്തിലേക്ക് പോയി കൊണ്ടിരുന്ന ഇന്ത്യയെ തിരിച്ചുകയറ്റി രോഹിത് ശര്‍മ്മയുടെ കിടിലന്‍ ഇന്നിങ്‌സ്.

കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയാണ് റാഞ്ചി ടെസ്റ്റില്‍ രോഹിത് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വ്യതിചലിച്ച്‌ ഏകദിന മാതൃകയിലായിരുന്നു രോഹിത്തിന്റെ ബാറ്റിങ്.

ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ 199 റണ്‍സെടുത്തു നിന്ന രോഹിത് തിരിച്ചുവന്ന് ഇരട്ടസെഞ്ച്വറി പൂര്‍ത്തിയാക്കി വിക്കറ്റും നല്‍കി മടങ്ങുകയും ചെയ്തു. 255 പന്തില്‍ 28 ഫോറും ആറ് സിക്സറും അടക്കമാണ് രോഹിത് 212 റണ്‍സെടുത്തത്.

ഒടുവില്‍ റബാദയുടെ പന്തില്‍ ഡീപ് ഫൈന്‍ ലെഗ്ഗില്‍ ലുംഗി എന്‍ഗിഡിക്ക് ക്യാച്ച്‌ നല്‍കി മടങ്ങുമ്ബോള്‍ ഇന്ത്യയ്ക്ക് നിരാശയായിരുന്നില്ല, ആശ്വാസം തന്നെയായിരുന്നു ആ ഇന്നിങ്‌സില്‍.

രോഹിത്തിനു പുറമേ സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെ(115)യുടെ ഇന്നിങ്‌സും ഇന്ത്യയ്ക്ക് കരുത്തായി. 192 പന്തില്‍ 17 ഫോറും ഒരു സിക്സറും അടക്കമാണ് രഹാനെ കരിയറിലെ 11-ാം സെഞ്ചുറി നേടിയത്.

ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച്‌ ക്ലാസന് ക്യാച്ച്‌ നല്‍കി രഹാനെ മടങ്ങുമ്ബോള്‍ നാലാം വിക്കറ്റില്‍ രോഹിത്തിനെ കൂട്ടുപിടിച്ച്‌ 261 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. ലിന്‍ഡെയുടെ ആദ്യ ടെസ്റ്റ് വിക്കറ്റും ക്ലാസന്റെ ആദ്യ ക്യാച്ചുമാണിത്.

ഇരുവരുടെയും അരങ്ങേറ്റ മത്സരമാണിത്. ലഞ്ചിനു ശേഷം രവീന്ദ്ര ജഡേജയും (28) വൃദ്ധിമാന്‍ സാഹയും(11) ക്രീസില്‍ നില്‍ക്കേ ഇന്ത്യന്‍ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 395 എന്ന നിലയിലാണ്. മഴയെത്തുടര്‍ന്ന് ആദ്യ ദിനത്തിലെ 30 ഓവറോളം വെട്ടിച്ചുരുക്കിയ മത്സരമാണ് തുടരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം