ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റോ, റീല്‍സോ ഡിലീറ്റ് ചെയ്തോ, വിഷമിക്കേണ്ട, പുതിയ ഫീച്ചര്‍ വഴി ഡിലീറ്റ് ചെയ്ത ഉളളടക്കങ്ങള്‍ വീണ്ടും തിരികെ ലഭിക്കുന്നതാണ് റീസന്റ്ലി ഡിലീറ്റഡ് ഫീച്ചര്‍.

ഇതുവഴി ഇന്‍സ്റ്റഗ്രാം ഫീഡില്‍ നിന്നും അറിഞ്ഞോ, അറിയാതെയോ നീക്കം ചെയ്ത ഉള്ളടക്കങ്ങള്‍ 30 ദിവസക്കാലം നിലനിര്‍ത്തുകയും അത് പിന്നീട് വേണമെങ്കില്‍ ന്യൂസ് ഫീഡിലേക്ക് തിരികെ കൊണ്ടുവരാനും സാധിക്കും.
ഈ 30 ദിവസത്തിന് ശേഷം റീസന്റ്ലി ഡിലീറ്റഡ് സെക്ഷനില്‍ നിന്നും അത് ഇല്ലാതാകും. നമ്മുടെ ഫോണുകളിലും കംപ്യൂട്ടറുകളിലുളള ബിന്നും റീ സൈക്കിള്‍ ബിന്നും പോലൊരു സംവിധാനമാണ് ഇത്.
Settings > Account > Recently Deleted എന്നിങ്ങനെ എത്തിയാല്‍ നമ്മള് ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ കാണാന്‍ സാധിക്കും. ഡിലീറ്റായ ചിത്രങ്ങള്‍, വീഡിയോ, റീല്‍സ്, സ്റ്റോറീസ് എന്നിവയെല്ലാം വിവിധ ടാബുകളായി കാണാം.
ഇതില്‍ നിന്നും നമുക്ക് റീ സ്റ്റോര്‍ ചെയ്യേണ്ടവ മാത്രം ടാപ്പ് ചെയ്താല്‍ മതി. പുതിയ ഫീച്ചറിലൂടെ ഇന്‍സ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്ത് ഉളളടക്കം നീക്കി കഴിഞ്ഞാലും ഡിലീറ്റ് ചെയ്ത ഫയലുകളെല്ലാം 30 ദിവസത്തിനുളളില്‍ വീണ്ടെടുക്കാനാവും.
റീസന്റ്ലി ഡിലീറ്റഡ് ഫോള്‍ഡറില്‍ നിന്ന് റീ സ്റ്റോര്‍ ചെയ്യണമെങ്കിലോ നീക്കം ചെയ്യണമെങ്കിലോ ഉപയോക്താക്കള്‍ അക്കൗണ്ട് വെരിഫൈ ചെയ്യേണ്ടി വരും.
ഇതാകട്ടെ മൊബൈല്‍ നമ്ബരിലേക്കുളള ടെക്സ്റ്റ് മെസേജ് വഴിയോ, ഈ മെയില്‍ വഴിയോ ആയിരിക്കും. അതുകൊണ്ട് തന്നെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നവര്‍ക്ക് റീസന്റ്ലി ഡിലീറ്റഡ് ഫോള്‍ഡറില്‍ നിന്നും ഫയലുകള്‍ കളയാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും.
News from our Regional Network
English summary: Don't worry if you delete a post or reel on Insta ... get acquainted with the recently deleted feature