വയനാടിനോട് വിവേചനം പാടില്ല : രാഹുല്‍ ഗാന്ധി

Loading...

സുല്‍ത്താന്‍ ബത്തേരി : ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീട്ടാനുള്ള നീക്കത്തിനെതിരെ നിരാഹാരം നടത്തുന്നവരെ വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ബത്തേരിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ രാത്രി യാത്രാപ്രശ്നത്തില്‍ ഒരുമിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

രാത്രിയാത്രയുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒഴിവാക്കേണ്ടതാണ്. പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ഇത് പരിഹരിച്ചിട്ടുണ്ട്. വയനാടിനോട് വിവേചനം പാടില്ലെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇത് ഇപ്പോള്‍ ഒരു നിയമപ്രശ്നം ആണെന്നും താന്‍ നിയമവിദഗ്ധരുമായി സംസാരിച്ചെന്നും രാഹുല്‍ വ്യക്തമാക്കി.

ഇക്കാര്യത്തിന് രാജ്യത്തെ മികച്ച നിയമവിദഗ്ദരുടെ സേവനം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. താന്‍ കൂടെ ഉണ്ടെന്നും പ്രശ്നം പരിഹരിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം