ആലപ്പുഴയില്‍ നായയെ കെട്ടിത്തൂക്കി കൊന്നു. ആലപ്പുഴ കിടങ്ങറയിലാണ് സംഭവം. തിരുവനന്തപുരത്ത് ഗര്‍ഭിണിപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തിന് പിന്നാലെയാണ് നായയ്ക്ക് നേരെയുള്ള മലയാളിയുടെ ക്രൂരതയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
തോട്ടുങ്കല്‍ പാലത്തിന്റെ കൈവരിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് നായയെ കെട്ടിത്തൂക്കി കൊന്നത്. നവംബര്‍ എട്ടിനായിരുന്നു സംഭവം. കയറില്‍ തൂക്കുമ്ബോള് നായ കിടന്ന് പിടയുന്ന 11 സെക്കന്റുള്ള വീഡിയോയും, ചത്തശേഷം നായയെ ഒഴുക്കി വിടുന്നതിന്റെ മൂന്ന് സെക്കന്റുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ രാമങ്കരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്ത്യന്‍ ഔട്ട് റീച്ച് കോര്‍ഡിനേറ്റര്‍ സാലി വര്‍മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ബുധനാഴ്ച കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.