ഗർഭിണികൾ ആശങ്കപെടേണ്ട ; ഡോക്ടർമാർ വീട്ടിലെത്തും ആസ്റ്റര്‍ മോം അറ്റ് ഹോമിന് തുടക്കം

Loading...

കോഴിക്കോട് : ഇന്ത്യയിലാദ്യമായി ഗൈനക്കോളജിസ്റ്റുകളുടെ സേവനം വീട്ടിലെത്തി നല്‍കുന്ന ആസ്റ്റര്‍ മോം അറ്റ് ഹോം പദ്ധതിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ തുടക്കം. ആരോഗ്യ സേവന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന വിദേശ രാജ്യങ്ങൾ സ്വീകരിച്ച പാതയിലേക്കാണ് കോവിഡ് പകർന്ന പ്രത്യേക സാഹചര്യത്തിൽ ആസ്റ്റർ മിംസും നീങ്ങുന്നത്.

കൃത്യമായ ഇടവേളകളില്‍ നിര്‍ബന്ധമായും ആശുപത്രികളിലെത്തി ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ നേടേണ്ടവരാണ് ഗര്‍ഭിണികള്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതും യാത്ര ചെയ്യുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗര്‍ഭിണികളെ സംബന്ധിച്ച് സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായാണ് ആസ്റ്റര്‍ മോം അറ്റ് ഹോം എന്ന നൂതന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഗൈനക്കോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. റഷീദ ബീഗം പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗര്‍ഭാവസ്ഥയുടെ പ്രാരംഭഘട്ടം മുതല്‍ പ്രസവത്തിന് തൊട്ട് മുന്‍പിലുള്ള അവസ്ഥകളില്‍ ആവശ്യമായ ചികിത്സകള്‍ ആസ്റ്റര്‍ മോം അറ്റ് ഹോം പദ്ധതിയിലൂടെ ലഭ്യമാകും. ഡോക്ടറുടെ സേവനത്തിന് പുറമെ ഇഞ്ചക്ഷന്‍, മരുന്നുകള്‍, സ്‌കാനിംഗ് ഒഴികെയുള്ള ലാബ് പരിശോധനകള്‍ എന്നിവയും ലഭ്യമാക്കും.

ഇതിന് പുറമെ ഗര്‍ഭിണികള്‍ക്കാവശ്യമായ യോഗ പരിശീലനം, മ്യൂസികെ തെറാപ്പി, ഡയറ്റ് നിര്‍ദ്ദേശങ്ങള്‍, വ്യായാമ മുറകള്‍, നിയോനറ്റോളജി ക്ലാസ്സുകള്‍, , ഗൈനക്കോളജി ക്ലാസ്സുകള്‍, കുക്കിംഗ് ക്ലാസ്സുകള്‍ എന്നിവ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ആസ്റ്റര്‍ നര്‍ച്ചര്‍ പദ്ധതി, അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് അടിയന്തര സേവനം ലഭ്യമാക്കുവാനും വീട്ടില്‍ നിന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കുവാനും സാധിക്കുന്ന ഒബ്സ്റ്റട്രിക്‌സ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനും രൂപം നല്‍കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം