തൃശ്ശൂരില്‍ മാള ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

Loading...

തൃശ്ശൂർ:  തൃശ്ശൂരില്‍   മാള ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു.  കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ 1,9, 16 വാർഡുകൾ, വരവൂർ ഗ്രാമപഞ്ചായത്തിലെ 2,3,4 വാർഡുകൾ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയും കണ്ടെയിൻമെൻറ് സോണാക്കി.

കൊവിഡ് വ്യാപന സാധ്യത കുറഞ്ഞതിനാൽ തൃശ്ശൂർ കോർപറേഷനിലെ 49ാം ഡിവിഷൻ മുഴുവനായും 36ാം ഡിവിഷനിലെ ഹൈറോഡിന് പടിഞ്ഞാറ് ഭാഗവും റൗണ്ട് സൗത്ത് ഭാഗവും എം.ഒ റോഡിന് കിഴക്ക് ഭാഗവും ഹൈറോഡ് പി.ഒ റോഡിന് വടക്കുഭാഗവും ഒഴിച്ചുള്ള പ്രദേശങ്ങളും കണ്ടെയിൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടാതെ, കുന്നംകുളം നഗരസഭയിലെ 12ാം ഡിവിഷൻ, വേളുക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, കാറളം ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകൾ, പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2,3 വാർഡുകൾ, വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. നാല് ബിഎസ്എഫ് ജവാന്മാരും ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ‌ ഉൾപ്പെടുന്നു.

.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം