Categories
Kannur

നഗരസഭ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുമായി അനാശാസ്യം; എല്‍ ഡി ക്ലാര്‍ക്കിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒഴിപ്പിച്ചു

കണ്ണൂർ : തളിപ്പറമ്പ് നഗരസഭ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് യുവതിയുമായി അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നതിനിടെ പിടിക്കപ്പെട്ട എല്‍ ഡി ക്ലാര്‍ക്കിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒഴിപ്പിച്ചു.

മൂന്നാഴ്ച മുമ്പാണ് നഗരസഭയിലെ ഉദ്യേഗസ്ഥന്‍ തൃച്ചംബരം പട്ടപാറയിലെ നഗരസഭ ക്വാര്‍ട്ടേഴ്‌സില്‍ കണ്ണൂരിലെ ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുമായി എത്തി അനാശാസ്യത്തില്‍ ഏര്‍പ്പെട്ടത്.

രാത്രി 9 മണിയോടെ സ്വന്തം കാറിലെത്തിയ ഇരുവരെയും നാട്ടുകാര്‍ നിരീക്ഷിക്കുകയും കൈയ്യോടെ പിടികൂടുകയുമായിരുന്നു.

ജീവനക്കാരന്റെ അനാശാസ്യ പ്രവര്‍ത്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് രേഖാ മൂലം പരാതിയും നല്കിയിരുന്നു.

നേരത്തെ കോടതി റോഡിലെ ഒരു കട ഉടമ യോട് ലൈസന്‍സ് സംബന്ധമായ വിഷയത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ കൈക്കൂലിയായി വാങ്ങിയതിനും ഇയാളുടെ പേരില്‍ നഗരസഭാ സെക്രട്ടറിക്ക് കടയുടമ പരാതി നല്കിയിരുന്നു. ഈ വിഷയത്തിലും നടപടി ഉണ്ടായിട്ടില്ല.

നഗരസഭ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന അഴിമതിക്കെതിരെ പ്രതിപക്ഷത്തെ ഒരു കൗണ്‍സിലര്‍ കൗണ്‍സില്‍ യേഗത്തില്‍ സംസാരിച്ചതിന് ഈ ജീവനക്കാരന്‍ കൗണ്‍സിലര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത് വിവാദമായിരുന്നു.

കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി യഥാര്‍ത്ഥ വോട്ടര്‍മാരെ പട്ടികയില്‍ നിന്നും തളളിയതിന് ഈ ജീവനക്കാരനെതിരെ ചിലര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കിയിട്ടുണ്ട്.

തൃച്ചംബരത്തെ പട്ട പാറയില്‍ വൃദ്ധ ജനങ്ങള്‍ക്കായി നഗരസഭ സ്ഥാപിച്ച വയോജന കേന്ദ്രത്തിന് തൊട്ടടുത്ത നഗരസഭ ക്വാര്‍ട്ടേഴ്‌സ് ഇയാള്‍ വാടകയ്‌ക്കെടുക്കുകയായിരുന്നു.

തളിപ്പറമ്പില്‍ നിന്നും രണ്ടര കിലോ മീറ്റര്‍ അകലെ വിജനമായ പ്രദേശത്താണ് വയോജന കേന്ദ്രവും ക്വാര്‍ട്ടേഴ്‌സും. ദൂരം കൂടുതലായതിനാല്‍ വയോജനങ്ങള്‍ ആരും ഇവിടെ എത്താറില്ല.

ഇവിടെ മദ്യ പാനവും അനാശാസ്യ പ്രവര്‍ത്തിയുമാണ് നടന്നു വരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. നഗരസഭാ അധികൃതര്‍ ഉദ്യേഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ജില്ലാ കലക്ടര്‍ക്കും , തദ്ദേശ സ്വയം ഭരണ സ്ഥാപന ഡയറക്ടര്‍ക്കും പരാതി നല്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Disorderly conduct with a young woman in the municipal quarters; LD Clark was evicted from the quarters

NEWS ROUND UP