തന്നെ ആകര്‍ഷിച്ച രണ്ട് സ്ത്രീകള്‍ ഇവര്‍! വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരന്‍

Loading...

മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിലായാലും ജീവിതത്തിലായാലും കൃത്യമായ നിലപാടുകളിലൂടെയാണ് നടന്റെ മുന്നേറ്റം.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ചിട്ടുളള രണ്ട് സ്ത്രീകള്‍ ആരൊക്കെയാണെന്ന് പൃഥ്വി വെളിപ്പെടുത്തിയിരുന്നു. സംവിധായിക അഞ്ജലി മേനോനെയും നസ്രിയയെയുംക്കുറിച്ചാണ് നടന്‍ മനസുതുറന്നത്. ആത്മവിശ്വാസമുളള സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുളള സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ച്‌ നില്‍ക്കുകയും അതിന്റെ തൃപ്തി കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുക.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അത്തരത്തില്‍ തന്നെ ആകര്‍ഷിച്ച വ്യക്തിയാണ് അഞ്ജലി മേനോനെന്ന് പൃഥ്വി പറയുന്നു. തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുളള വ്യക്തിത്വമാണ് അവര്‍. ഏറെ ആത്മാഭിമാനമുളള സ്ത്രീയാണ് അഞ്ജലി. ഇക്കൂട്ടത്തില്‍ രണ്ടാം സ്ഥാനം നടി നസ്രിയയ്ക്കാണ്. താന്‍ അഞ്ജലി മേനോനില്‍ കണ്ട വിശേഷതകളില്‍ പലതും മറ്റൊരു രീതിയില്‍ നസ്രിയയ്ക്കുണ്ട്. അത് അവരെ വളരെ ആകര്‍ഷകത്വമുളള ആളാക്കുന്നുവെന്നും പൃഥ്വി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം