കാവിയെ മറയാക്കി ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ലൈംഗികാക്രമണം നടത്തുകയാണെന്ന് ദിഗ്‌വിജയ് സിങ്

Loading...

കാവിയെ മറയാക്കി  ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ലൈംഗികാക്രമണം നടത്തുകയാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്. മധ്യപ്രദേശ് ആദ്ധ്യാത്മിക് വിഭാഗ് സംഘടിപ്പിച്ച സന്ത് സമാഗമത്തില്‍ സംസാരിക്കവെയാണ്  അദ്ദേഹം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് . ‘പൗരാണിക സനാതന ധര്‍മ്മത്തെ അവഹേളിച്ചവരെ ദൈവംപോലും വെറുതെ വിടില്ല. കാവി മേലങ്കി ധരിച്ചവര്‍ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ലൈംഗികാക്രമണം നടത്തുകയാണ്.’ എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ ദിഗ്‌വിജയ് സിങ് പറഞ്ഞത്.

‘ഇന്ന് ജനങ്ങള്‍ കാവി വസ്ത്രം ധരിക്കുന്നു, ലൈംഗികമായി ആക്രമിക്കുന്നു. ക്ഷേത്രങ്ങള്‍ക്കുള്ളിലും ലൈംഗികാക്രമണം നടക്കുന്നു. ഇതാണോ നമ്മുടെ മതം? സനാതന ധര്‍മ്മത്തെ അവഹേളിച്ചവര്‍ക്ക് ദൈവം പോലും മാപ്പു കൊടുക്കില്ല’ എന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ച് ജയ് ശ്രീറാം എന്ന വാക്യം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം