Categories
special story

നിങ്ങൾ അറിഞ്ഞൊ? ക്ലബ്ബ് ഹൗസിനെ

മലയാളി ഹൗസിലെ അടക്കം പറച്ചിലിനും രഹസ്യം പറയലിനും ഏറ്റെടുത്ത മലയാളികൾക്ക് മുമ്പിൽ ഒരു പുത്തൻ അപ്ലിക്കേഷൻ വന്നിരിക്കുകയാണ്, ക്ലബ്ബ് ഹൗസ്… തങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ 5000 പേരിലേക്കാണ് ഈ അപ്ലിക്കേഷൻ വഴി എത്തുന്നത്.

ഒരു വിഷയത്തെ പറ്റി വാതോരാതെ സംസാരിക്കാൻ ക്ലബ്ബ് ഹൗസ് വളരെ സഹായകമായ ഒരു അപ്ലിക്കേഷനാണ്. എന്നാൽ വിഷയങ്ങളിൽ നിന്ന് തെന്നി മാറുകയാണ് ഇന്ന് ക്ലബ് ഹൗസിലെ ലോകം. എന്നാൽ ഇന്ന് ആവശ്യമില്ലാത്ത ചർച്ചകളിലേക്ക് ക്ലബ്ബ് ഹൗസും അംഗങ്ങളും മാറുന്നു.

കോവിഡിൽ അടച്ചിട്ട മുറികളിൽ ഇരുന്ന് നേരിൽ കാണാത്തവരുമായി സംവദിക്കാം… പല ദേശങ്ങളിൽ, പല ഭാഷകളിൽ, പല സംസ്കാരങ്ങളിൽ ഉള്ളവർ ഒന്നിച്ചു ചേരുന്നു.എന്നാല്‍ ഇന്ന് ക്ലബ്ബ് ഹൗസിലെ ചര്‍ച്ചകള്‍ ഇങ്ങനെ …

“ഡിപി കണ്ട് ക്രഷ് തോന്നിയാൽ പ്രൊപ്പോസ് ചെയ്യാം, സിഗിൾ ആയി വരൂ കമ്മിറ്റഡ് ആയി പോകാം, വധു വരന്മാരെ ആവശ്യമുണ്ട്, കോഴികൂട്,
പൊറോട്ട നേരിടുന്ന വിവേചനങ്ങൾ, മുട്ട പഫ്സിൽ എന്തുകൊണ്ട് മുഴുവൻ മുട്ട വെക്കുന്നില്ല, പരിപ്പ് വടയ്ക്കും ഉള്ളി വടയ്ക്കും ഇല്ലാത്ത തുള ഉഴുന്നുവടയ്ക്ക് എന്തിനാണ്, ക്ലബ്ബ് ഹൗസും ഉറക്കമില്ലായ്മയും തുടങ്ങിയ ചര്‍ച്ചകളുടെ വേദിയായി മാറുന്നു ഇന്ന് ക്ലബ്ബ് ഹൗസ്.

വാതോരാതെ സംസാരിക്കുന്ന മലയാളികൾക്കിടയിൽ  കോവിഡ് കാലത്ത് വന്നെത്തിയ ഉൽപ്പന്നം കിടുക്കൻ എന്നുതന്നെ പറയാം. ക്ലബ്ബ് ഹൗസിന്റെ മാറ്റമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

രാഷ്ട്രീയസംവാദങ്ങളുമെല്ലാം മിസ്സായിരിക്കുന്ന മലയാളികൾ ക്ലബ്ബ് ഹൗസ് പ്ലാറ്റ്‌ഫോമിൽ ഒത്തുച്ചേർന്ന് ഉത്സവമേളം തീർക്കുകയാണ്.ക്ലബ്ബ് ഹൗസ് വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ലോകം അടക്കി വാഴുന്ന കാലത്ത് ചുരുങ്ങിയ സമയം കൊണ്ടാണ് ക്ലബ് ഹൗസ് മലയാളികള്‍ക്കിടയിൽ വളരെ പ്രചാരം നേടിയത്. കഴിഞ്ഞ മാസം 21ന് ക്ലബ്ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പെത്തിയതോടെയാണ് ആപ്പ് ജനപ്രീയമായത്.

ചായക്കടയിലെ ചൂടുപിച്ച രാഷ്ട്രീയ ചർച്ചയും, കൂട്ടുകാർ കൂടിയുള്ള ഗോസ്സിപ് ചർച്ചകളും, ഒരു സിനിമയെപ്പറ്റിയുള്ള കൂലംകഷമായ വാദങ്ങളും പ്രതിവാദങ്ങളും എന്ന് വേണ്ട ഏതു വിഷയത്തെപ്പറ്റിയും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാം, കേൾവിക്കാരനാവാം.

എന്താണ് ക്ലബ്ബ് ഹൗസ്?

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. പോള്‍ ഡേവിസണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്ന് 2020 മാര്‍ച്ചില്‍ ആരംഭിച്ച ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം. മുഖ്യമായും ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് എന്നതാണ് പ്രത്യേകത.

റൂം എന്ന ആശയത്തിന്‍മേലാണ് ഇത്തരം ചര്‍ച്ചാ വേദികള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍.

റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങള്‍ക്ക് കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv