Categories
cookery

ഇങ്ങൾ കുടുകാച്ചി ബിരിയാണി കഴിച്ചിനാ….

ബിരിയാണി എന്ന് കേൾക്കുമ്പോൾ തന്നെ കൊതിയാവും.

പലതരം രുചിയിലുള്ള ബിരിയാണി കഴിച്ചിട്ടുണ്ടാവും എന്നാൽ കുടുകാച്ചി ബിരിയാണി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

എങ്ങനയാണ് കുടുകാച്ചി ബിരിയാണി ഉണ്ടാകുന്നത് എന്ന് നോക്കാം.

 

ചേരുവകൾ

*ചിക്കൻ – അര കിലേ
* വെള്ളം
* പച്ചമുളക് ചതച്ചത്
* ഇഞ്ചി
* വെളുത്തുള്ളി
* മുളക് പൊടി
* തൈര് കട്ടികൂടിയത്
* മഞ്ഞൾപ്പൊടി
* മസാലപ്പൊടി
* കുരുമുളക് പൊടി
* ഉപ്പ്
*മല്ലിചപ്പ്
* സവാള 3
* തക്കാളി 2
* കരുവപ്പട്ട
* പൊതീന
* ബാതാം
* നെയ്യ്
* ബിരിയാണി അരി
* ഓയിൽ
* സർവ്വസുഗന്ധി
* അണ്ടിപ്പരിപ്പ്
* മുന്തിരി

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കൻ ഒരു പത്രത്തിലേക്ക് മാറ്റിയ ശേഷം ചിക്കനിലേക്ക്

മഞ്ഞപ്പൊടി, മസാലപ്പൊടി, മുളക്പ്പൊടി, ഉപ്പ്, കുരുമുളക് പൊടി ചേർത്ത് കൊടുക്കക. പിന്നീട് 6 സ്പൂൺ തൈര് ഒഴിക്കുക .

പേസ്റ്റ് രൂപത്തിൽ ആക്കിയ ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് എന്നിവ ഒരു സ്പൂൺ വീതം ചിക്കാനിലേക്ക് ചേർക്കുക.

പിന്നീട് ഈ ചേരുവകൾ ഒക്കെ ചേർത്ത് നല്ലതു പോലെ ചിക്കാനിൽ മിക്സ്‌ ചെയ്യുക. നന്നായി മസാല ഒക്കെ പുരട്ടിയ ശേഷം 30മിനിറ്റ് വെക്കുക..

ഒരു പത്രത്തിൽ വെള്ളം ചൂടാക്കിയ ശേഷം അതിലേക്ക് കരുവപ്പട്ട, സർവ്വസുഗന്ധി, ഒക്കെ ചേർത്ത് തിളപ്പിക്കുക..

വെള്ളം നല്ലതുപോലെ തിളച്ച ശേഷം ബിരിയാണി അരി .. വെള്ളത്തിലേക്ക് ഇടുക.. അതിലേക്ക് ഒരു സ്പൂൺ ഓയിൽ ചേർത്തുകൊടുക്കുക. കുറച്ച് ഉപ്പ് കൂടി ചേർത്തുകൊടുക്കുക

പിന്നീട് കുടുക്ക എടുത്ത് നെയ്യ് അതിലേക്ക് ഒഴിക്കുക. നെയ്യ് ചുടായി കഴിഞ്ഞാൽ അതിലേക്ക് സവാള ചേർത്ത് വാട്ടുക…

സവാള ഒന്ന് വാടിക്കഴിഞ്ഞാൽ തകാളി ഇട്ട് മിക്സ്‌ ചെയ്യുക. പിന്നീട് ചിക്കൻ ഈ ചെരുവയിലേക്ക് ഇടുക.

പിന്നീട് മല്ലിച്ചപ്പ്, പൊതിയിന ചേർത്ത് ഇളക്കുക. പതിയെ ഇളക്കുക. ചോറ് വെന്തു കഴിഞ്ഞാൽ

കുടുക്കയിലേക്ക് ചോറ് ഇടുക. മല്ലിച്ചപ്പ്, പൊതിയിന, നെയ്യ്, അരച്ച് വെച്ച ബാതാം, അണ്ടി പരിപ്പ്, മുന്തിരി,മസാല തുടങ്ങിവ എല്ലാം തന്നെ അതിന്റെ മുകളിലേക്ക് ഇട്ടു കൊടുക്കുക.

ഇത് ഓരോ ലയർ എന്ന രീതിയിൽ ചെയ്യാം.ശേഷം രണ്ടാമത്തെ ലയർ ഇതേ പോലെ ഇട്ട് കൊടുക്കക.

പിന്നീട് 40 മിനിറ്റ് ദം ഇട്ട് വെക്കുക. ഒരു വാഴ ഇല ബിരിയാണിയുടെ മുകളിൽ വെച്ച് റെഡി ആക്കി വെക്കുക. ശേഷം മൂടി വെക്കുക.

അങ്ങനെ കുടുക്കാച്ചി ബിരിയാണി തയാർ..

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Heat water in a newspaper and add cinnamon, allspice and bring to a boil.