ഉമ്മവെയ്ക്കാന്‍ സമ്മതിച്ചില്ല; പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ യുവാവ് കൊലപ്പെടുത്തി

Loading...

ജബല്‍പുര്‍: ഉമ്മവെയ്ക്കാന്‍ സമ്മതിയ്ക്കാത്തതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് കൊലപ്പെടുത്തി. ജബല്‍പൂരിലെ ബിജാപൂരി ഗ്രാമത്തിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ബിജാപൂരി ഗ്രാമത്തിനടുത്ത കാട്ടില്‍ നിന്നായിരുന്നു പതിനെട്ടുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. തലയുടെ പിന്‍ഭാഗത്ത് മുറിവേറ്റ നിലയിലായിരുന്നു പിങ്കി ധ്രുവെ എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം. സംഭവസ്ഥലത്ത് തന്നെ കുട്ടിയുടെ സ്കൂള്‍ബാഗും ഉണ്ടായിരുന്നു. കുതാര്‍ഗോണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്.

വ്യഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയായ രമണ്‍ സിങ് സയ്യാം എന്ന പത്തൊമ്പുകാരനാണ് കൃത്യത്തിനു പിന്നിലെന്ന് വ്യക്തമാകുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകും ചെയ്തു.

പിങ്കി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നും സ്കുള്‍ വിട്ടതിനുശേഷം തങ്ങള്‍ ബിജാപുരിയിലെ കാടിനു സമീപത്തെ പാറയില്‍ പോയി ഇരിക്കാറുണ്ടായിരുന്നെന്നും അവിടെ വെച്ചാണ് കൃത്യം നടന്നതെന്നും രമണ്‍ മൊഴി നല്‍കി. പാറയില്‍ ഇരിക്കുന്ന സമയത്ത് പിങ്കിയെ താന്‍ ഉമ്മവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും തന്നെ തള്ളിമാറ്റുകയായിരുന്നെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ താന്‍ തള്ളിയപ്പോള്‍ പിങ്കി കല്ലില്‍ തലയിടിച്ച് വീഴുകയായിരുന്നെന്നുമാണ് രമണ്‍ പറയുന്നത്. പിങ്കി മരിച്ചെന്നറിഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്നെന്നും തുടര്‍ന്ന് സ്ഥലം വിടുകയായിരുന്നെന്നും പ്രതി പറഞ്ഞു.
.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം