സച്ചിന്റെ കടുത്ത ആരാധകനായി ധ്യാൻ ശ്രീനിവാസൻ വെള്ളിത്തിരയില്‍ എത്തുന്നു

Loading...

ധ്യാൻ ശ്രീനിവാസൻ  സച്ചിന്റെ കടുത്ത ആരാധകനായി ധ് വെള്ളിത്തിരയില്‍ എത്തുന്നു. സച്ചിൻ എന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്.  അന്ന രാജൻ ആണ് ചിത്രത്തിലെ നായിക.സച്ചിൻ എന്ന പേരുള്ള കഥാപാത്രമായിട്ട് തന്നെയാണ് ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്നതും.

സച്ചിന്റെ കടുത്ത ആരാധകനായ അച്ഛൻ മകന് സച്ചിൻ എന്നുതന്നെ പേരിടുകയാണ്. ധ്യാൻ വേഷമിടുന്ന സച്ചിനും ക്രിക്കറ്റ് താരമാകാൻ കൊതിക്കുകയാണ്. സച്ചിന്റെ ജീവിതത്തിലെ പ്രണയകഥ പോലെ തന്നെയാണ് ധ്യാനിന്റെ കഥാപാത്രത്തിന്റെയും പ്രണയം.

അഞ്ജലി എന്ന പെണ്‍കുട്ടിയുമായി സിനിമയിലെ സച്ചിൻ പ്രണയത്തിലാകുന്നു. പക്ഷേ സച്ചിനെക്കാളും വയസ്സിന് മൂത്തതാണ് അഞ്ജലി. യഥാര്‍ഥ സച്ചിന്റെ ജീവിതത്തിലെ പ്രണയകഥ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍. എന്നാല്‍ സിനിമയിലെ സച്ചിന്റെയും അഞ്ജലിയുടെ പ്രണയം പൂവിടുന്നുണ്ടോ ഇല്ലെയോ എന്നത് സസ്‍പെൻസ്. ഒട്ടേറെ താരങ്ങളുമായിട്ടാണ് സച്ചിൻ ഒരുങ്ങുന്നത്.

 

 

 

 

നോട്ട് നിരോധനത്തിനു പിന്നാലെ ജോലി നഷ്ട്ടപ്പെട്ടത് 50 ലക്ഷം പേർക്ക് .മോദിയുടെ ഭരണപരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട്. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം