പൊട്ടി… പൊട്ടി … എന്റെ കരണത്ത് ദേ പൊട്ടി … ട്രോളന്മാർ ഏറ്റെടുത്ത് ധമാക്കയിലെ പൊട്ടി സോങ്

Loading...

അഡാര്‍ ലൗവിന് ശേഷം ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ധമാക്കയിലെ ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി, ഫ്രീക്ക് പെണ്ണെ എന്നീ ഗാനങ്ങള്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടുകയും, സമൂഹ മാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് ഇരയാവുകയും ചെയ്തിരുന്നു.

യൂട്യൂബില്‍ റിലീസ് ചെയ്ത ഈ ഗാനങ്ങള്‍ക്ക് ധാരാളം നെഗറ്റീവ് കമന്റുകള്‍ കൊണ്ടും ഡിസ്‌ലൈക്ക് കൊണ്ടും ഒരു റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത് ധമാക്കയിലെ പൊട്ടിപ്പൊട്ടി എന്ന ഗാനവും ധാരാളം വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഡിസ്‌ലൈക്കുകള്‍ക്കും വഴിയൊരുക്കിയിരിക്കയാണ്.

കഴിഞ്ഞദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തില്‍ നിക്കിഗല്‍റാണി, അരുണ്‍, ധര്‍മ്മജന്‍ തുടങ്ങിയ താരങ്ങളാണ് അണിനിരക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ ഈ ഗാനത്തിന്റെ സൃഷ്ടാവ് ട്രോളന്‍ മാരുടെ സ്വന്തം സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ആണ്. ഗാനത്തിന് പിന്നില്‍ ഗോപിസുന്ദര്‍ ആയതുകൊണ്ട് തീര്‍ച്ചയായും ഇതൊരു കോപ്പിയടി ആയിരിക്കും എന്ന് തീരുമാനിച്ച ട്രോളന്മാര്‍ ഈ ഗാനത്തിന്റെ ഒറിജിനല്‍ വേര്‍ഷന് വേണ്ടി വലിയ അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിസ്റ്റ് ഖാലിദിന്റെ പ്രശസ്ത ഗാനത്തിന്റെ റീമിക്സാണ് “പൊട്ടി പൊട്ടി” എന്ന ഗാനത്തിന് പിന്നിലെന്ന് കൃത്യമായ വിശദീകരണം അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൂടാതെ ഗാനത്തിന്റെ വിവരങ്ങളടങ്ങിയ കുറിപ്പില്‍ വ്യക്തമായി തന്നെ ഈ വിവരം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ട്രോളന്മാര്‍ അടക്കം ആരും ഇത് ശ്രദ്ധിച്ചില്ലെന്നു മാത്രം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം