ശബരിമല യുവതീ പ്രവേശനത്തില്‍ ദേവസ്വംബോര്‍ഡിന് മനംമാറ്റം

Loading...

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഉടന്‍ പുതിയ സത്യവാങ്മൂലം നല്‍കില്ലെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ മാത്രം സത്യവാങ്മൂലം നല്‍കു.

ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ ബോര്‍ഡിന് പ്രത്യേക നിലപാട് ഇല്ല. പഴയ ബോര്‍ഡുകളുടെ നിലപാട് തുടരും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

പുനഃപരിശോധന ഹരജി പരിഗണിക്കുന്ന ജനുവരി പതിമൂന്നിന് സുപ്രീംകോടതിയില്‍ എത്താന്‍ ദേവസ്വം ബോര്‍ഡിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും എന്‍ വാസു പറഞ്ഞു.

ആചാര അനുഷ്ഠാനങ്ങള്‍ വിലയിരുത്തി പുതിയ സത്യവാങ്മൂലം നല്‍കുമെന്നാണ് എന്‍ വാസു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സമാധാനാന്തരീക്ഷത്തില്‍ പുരോഗമിക്കുന്ന നിലവിലെ മണ്ഡല-മകരവിളക്ക് കാലവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ബോര്‍ഡ് നീക്കം നടത്തിയത്. ഇതേ തുടര്‍ന്ന് തീരുമാനം കൈക്കൊള്ളാന്‍ ഇന്ന് അടിയന്തര ബോര്‍ഡ് യോഗം ചേരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം