Categories
death

ദേവനന്ദയുടെ ദുരൂഹമരണം: സംശയിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമനായി അയാളെ നിലനിര്‍ത്തിയതിന് പിന്നില്‍ ഒരേയൊരു കാരണം,​ ഇന്ന് കസ്റ്റഡിയിലെടുത്തേക്കും?​

കൊല്ലം: ഏഴ് വയസുകാരി ദേവനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം. വെള്ളത്തില്‍ മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മരിയ്ക്കും മുമ്ബുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ ഫോറന്‍സിക് സര്‍ജന്‍മാരടങ്ങുന്ന സംഘം ഇളവൂരിലെത്തും. പുഴയിലേക്ക് കുട്ടി വീണതില്‍ അസ്വാഭാവികതയുണ്ടെന്ന നേരിയ സംശയമെങ്കിലും സംഘത്തിന് ബോദ്ധ്യപ്പെട്ടാല്‍ സംശയ നിഴലിലുള്ളയാളെ കസ്റ്റഡിയിലെടുക്കും. ദേവനന്ദയുടെ ബന്ധുക്കള്‍ ഈ വ്യക്തിയെ സംശയമുള്ളതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

വീടുമായും കുട്ടിയുമായും അടുത്തിടപഴകുന്ന ആള്‍ക്ക് കുട്ടിയെ ബലപ്രയോഗം കൂടാതെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുമെന്നാണ് നിഗമനം. അതിനാലാണ് സംശയിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമനായി അന്വേഷണ സംഘം സ്ഥലവാസിയായ ആളെ നിലനിര്‍ത്തിയത്. സംശയങ്ങളും നിഗമനങ്ങളും ഏറെയുണ്ടെങ്കിലും തെളിവുകളില്ലാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. ഇന്നലെ രാവും പകലും അന്വേഷണ സംഘം ഇളവൂരില്‍ ഉണ്ടായിരുന്നു. നിഗമനങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പോസ്റ്റുമോര്‍ട്ടം നടത്തിയ മെഡിക്കല്‍ സംഘം ഉള്‍പ്പെടെ ഇന്ന് സ്ഥലത്തെത്തുമ്ബോള്‍ കേസന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ബന്ധുക്കളുടെയും നാട്ടുകാരുടെയുമടക്കം നൂറുകണക്കിന് ആളുകളുടെ മൊഴി രേഖപ്പെടുത്തിയതില്‍ നിന്ന് സംശയങ്ങളുടെ ഒരായിരം ചോദ്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നിലുമുണ്ട്. ദേവനന്ദ പുഴയില്‍ മുങ്ങിമരിച്ചതു തന്നെയെന്ന് അന്വേഷണ സംഘത്തെപ്പോലെ നാട്ടുകാര്‍ക്കും വ്യക്തമാണ്. എന്നാല്‍ ബാഹ്യ പ്രേരണയാല്‍ പുഴയിലേക്ക് ചാടിയതോ എടുത്തെറിഞ്ഞതോ ആകാം. അക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. വിദഗ്ധ സംഘം ഇന്ന് പ്രധാനമായും പരിശോധിക്കുന്നത് അതുതന്നെയാണ്.

ദേവനന്ദയുടെ മരണത്തിന് പിന്നില്‍ സംശയങ്ങളില്ലെന്ന് അന്വേഷണ സംഘം പൊതുവെ പറയുന്നുണ്ടെങ്കിലും അന്വേഷണം ഊര്‍ജ്ജിതമാണ്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന പ്രകാരം പോസ്റ്റുമോര്‍ട്ടം നടത്തിയ വിദഗ്ധ സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തുന്നത്. കുട്ടിയെ ആരെങ്കിലും പുഴയിലേക്ക് എടുത്തെറിഞ്ഞാല്‍ സംഭവിക്കുന്നത് എന്താണെന്ന ഉത്തരം തേടുകയാണ് ഇതിന് പിന്നിലുള്ള ഉദ്ദേശം.

ഉത്തരം കിട്ടേണ്ടത്

1. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി പുഴക്കരവരെ ചെരിപ്പില്ലാതെ പോയോ?

2. കാണാതായി ഒരു മണിക്കൂറിന് ശേഷം മരണം, അതുവരെ കുട്ടി എവിടെ ആയിരുന്നു?

3. വീട്ടിലെ ഹാളിനുള്ളില്‍ ഇളയ കുട്ടിയെ കളിപ്പിച്ചുകൊണ്ടിരുന്ന ദേവനന്ദ വീടിന് പുറത്തേക്ക് പോകാന്‍ കാരണം?

4. പൊലീസ് ട്രാക്കര്‍ ഡോഗ് റീന ആളൊഴിഞ്ഞ വീട്ടിനടുത്തേക്ക് ഓടിയത് എന്തിന്?

5. വീടിന് പിന്നിലെ മതില്‍ വഴിയാണ് പൊലീസ് നായ പോയത്, കുട്ടി ഇത് ചാടിക്കടക്കാനുള്ള സാദ്ധ്യത എത്രത്തോളം ?

6. മുന്‍പ് പോയിട്ടില്ലാത്ത വഴിയിലൂടെ കുട്ടി ഒറ്റയ്ക്ക് പോകുമോ ?

7. വീട്ടില്‍ നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോകാന്‍ സ്വാതന്ത്ര്യമുള്ളയാള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടാകില്ലേ?

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP