ഇവിടെ കൊതുകല്ല വില്ലന്‍…ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്‌സ് പകരുമോ?…

Loading...

ലൈംഗികബന്ധത്തിലൂടെയും ഡെങ്കിപ്പനി പകരുമെന്ന് കണ്ടെത്തല്‍. സ്‌പെയിനില്‍ ഒരാള്‍ക്ക് ലൈംഗികബന്ധത്തിലൂടെ രോഗം പടര്‍ന്നതോടെയാണ് ഇത് വൈദ്യലോകത്തെ സ്ഥിരീകരിച്ചത്. മാഡ്രിഡില്‍ നിന്നുള്ള 41 വയസുകാരനാണ് ഡെങ്കിപ്പനി ബാദിച്ചതെന്ന് മാഡ്രിഡ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ സൂസാന ജിമെനെസ് പറഞ്ഞു.

ക്യൂബയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഇയാള്‍ തന്റെ പുരുഷ പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും വൈറസ് ബാധിക്കുകയും പത്ത് ദിവസം മുന്‍പേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുകയും ചെയ്തിരുന്നു. കടുത്ത പനിയായിരുന്നു തുടക്കത്തില്‍. പങ്കാളിയുടെ ശുക്ലത്തിലൂടെയാകാം രോഗം പകര്‍ന്നതെന്നാണ് സൂചന. ഡെങ്കി വൈറസിന് ശുക്ലത്തില്‍ ജീവിക്കാന്‍ കഴിയുമെന്ന് നേരത്തേ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരില്‍ ഡെങ്കി വൈറസ് പടരുന്നത് ഇത് ആദ്യ സംഭവമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം