കോവിഡിനിടെ മലയോരത്ത് ആശങ്ക ഉണര്‍ത്തി ഡെങ്കിപനി പടരുന്നു

Loading...

സംസ്ഥാനം  കൊവിഡ്  പ്രതിസന്ധിയില്‍  നില്‍ക്കുമ്പോള്‍ മലയോര മേഖലയില്‍ ആശങ്ക ഉണര്‍ത്തി   ഡെങ്കിപനി പടര്‍ന്നു പിടിക്കുന്നു

.കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചക്കിടെ ആറുപേരാണ് മരിച്ചത്.

സംസ്ഥാനത്താകെ അരലക്ഷത്തോളം പേർ പകർച്ച വ്യാധിക്ക് ചികിത്സയിലാണ്.ഇരു ജില്ലകളുടെയും മലയോരമേഖലയിലാണ് പകർച്ച വ്യാധി പെരുകുന്നത്.

സംസ്ഥാനത്ത് ഈ മാസം 49674 പേരാണ് പകർച്ചവ്യാധികൾക്ക് ചികിത്സ തേടിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

പകർച്ച വ്യാധികൾ പടരുന്ന മേഖലകളിൽ ഫോഗിംഗ് നടപടികൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഡെങ്കി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക് തലത്തിൽ നോഡൽ ഓഫീസറെ നിയമിച്ച് സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ്  നിർദേശം നൽകിയിട്ടുണ്ട്.

കാലവർഷത്തിന്‍റെ തുടക്കം മുതൽ തന്നെ കേരളത്തിൽ ഡെങ്കിയും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതാണ്.

ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്.

അതേസമയം ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 2179 ആയി വര്‍ധിച്ചിട്ടുണ്ട് .

എല്ലാ ശ്രദ്ധയും കൊവിഡ് പ്രതിരോധത്തിലേക്ക് നീങ്ങുമ്പോൾ മെഡിക്കൽ കോളേജുകളിൽ, മറ്റു രോഗങ്ങൾ ചികിത്സിക്കാൻ എത്തുന്നവർക്ക് മതിയായ ശ്രദ്ധ കിട്ടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം