കൊവിഡിന് പിന്നാലെ ഡെങ്കിപ്പനി;ആശങ്കയേറി പത്തനംതിട്ട

Loading...

പത്തനംതിട്ട: കൊവിഡിന് പിന്നാലെ പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടിയിലേറെ വർധനയാണ് ഇത്തവണ.

കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യ വകുപ്പ് ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിലാണ് ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നത്. ഈ വർഷം ഇതുവരെ 400 പേർക്ക് രോഗം ബാധിച്ചു.

കോന്നിയിലെ കൂടലിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ചത് 87 പേർക്കാണ്.

139 പേർക്ക് രോഗം പിടിപെട്ട വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഇലന്തൂരിലും കോന്നിയിലും ചാത്തങ്കരിയിലും രോഗികളുടെ എണ്ണം കൂടുതലാണ്.

മലയോര മേഖലയിൽ ടാപ്പിങ്ങ് ഇല്ലാതെ കിടക്കുന്ന റബർതോട്ടങ്ങൾ, ആൾത്താമസമില്ലാത്ത വീടുകൾ, തുറസായ സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവിടങ്ങളിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്.

പകർച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ ക്യാംപയിനും തുടങ്ങി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം