Categories
Ernakulam

മത്സ്യ ലേലവും വിപണനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവിശ്യം ; ഓർഡിനൻസ് കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.

എറണാകുളം : മത്സ്യ ലേലവും വിപണനവുമായി
ബന്ധപ്പെട്ട് ഗവൺമെൻറ് ഇറക്കിയിരിക്കുന്ന ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആർഎസ്പി തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർഡിനൻസ് കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.

കോവിഡിൻറെ പശ്ചാത്തലത്തിൽ മത്സ്യതൊഴിലാളികൾ ആകെ ജീവിക്കാനായി പെടാപ്പാട് പെടുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തെ പോലും കൊള്ളയടിക്കുന്ന നിലപാടാണ് ഗവൺമെൻറിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും ഓർഡിനൻസ് പിൻവലിച്ച് മത്സ്യത്തൊഴിലാളികളോട് മാപ്പ് പറയാൻ ഗവൺമെൻറ് തയ്യാറാവണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ആർഎസ്പി എറണാകുളം ജില്ലാ കമ്മിറ്റി അംഗം വി ടീ വിനീത് ആവശ്യപ്പെട്ടു. നേതാക്കളായ സബിതാ സുഭാഷ്, കെ ടി സാബു, കെ ബിന്ദു എന്നിവർ സംസാരിച്ചു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Demand repeal of ordinance relating to fish auction and marketing; Protested by burning the ordinance.

NEWS ROUND UP