ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ !

ഡല്‍ഹിയില്‍ ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ യുവാവ് അറസ്‌റ്റില്‍. സോനു (25) എന്ന യുവാവാണ് പിടിയിലായത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജഹാംഗിർപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് സോനു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് പീഡനം നടന്നതായി വ്യക്തമായത്.

ശരീരത്തിൽ നിരവധി മുറിവുകൾ ഏറ്റ നിലയിലാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം