ഖവാജയ്ക്ക് അര്‍ദ്ധ സെഞ്ചുറി; ജീവന്‍മരണ പോരില്‍ ഓസീസിന് മികച്ച തുടക്കം

ദില്ലി: നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. കഴിഞ്ഞ മത്സരത്തിലെ മികവാവര്‍ത്തിക്കുന്ന ഉസ്‌മാന്‍ ഖവാജ 48 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ സഹ ഓപ്പണറും നായകനുമായ ആരോണ്‍ ഫിഞ്ചിനെ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായി. 43 പന്തില്‍ 27 റണ്‍സെടുത്ത ഫിഞ്ചിനെ ജഡേജ 15-ാം ഓവറില്‍ ബൗള്‍ഡാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 12 ഓവറില്‍ 60 കടന്നു. 17 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 91 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. ഖവാജ(51), ഹാന്‍ഡ്‌സ്‌കോമ്പ്(12) എന്നിവരാണ് ക്രീസില്‍.

ഓസ്ട്രേലിയന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഷോണ്‍ മാര്‍ഷിന് പകരം മാര്‍ക്കസ് സ്റ്റോയിനസ് ടീമിലെത്തിയപ്പോള്‍ ബെഹന്‍റോഫിന് പകരം നേഥന്‍ ലിയോണ്‍ അന്തിമ ഇലവനിലെത്തി. ഇന്ത്യയും രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കെ എല്‍ രാഹുലിന് പകരം രവീന്ദ്ര ജഡേജ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം മുഹമ്മദ് ഷമിയും അന്തിമ ഇലവനിലെത്തി.

അഞ്ച് സ്പെഷലിസ്റ്റ് ബ്റ്റ്സ്മാന്‍മാരുമായാണ് ഇന്ത്യ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നത്. വിജയ് ശങ്കറും രവീന്ദ്ര ജഡേജയുമാണ് ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍.

 

രാജ്യമെങ്ങും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു…ഒപ്പം ഒട്ടേറെ പ്രചാരണ പരിപാടികളും. എന്നാൽ ഒരു…………………വീഡിയോ കാണാം

Loading...