വാട്സാപ്പ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി ടെലിഗ്രാം സ്ഥാപകൻ പരേൽ ദുരോവ്. വാട്ട്സാപ്പിൽ അടുത്തിടെയുണ്ടായ സുരക്ഷാ പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.
കഴിഞ്ഞ കുറച്ച് നാളുകളായി വാട്ട്സാപ്പിൽ സുരക്ഷാ വീഴ്ചകൾ ക്രമാതീധമായി വർധിക്കുകയാണ്. പെഗാസസ് നൽകിയ സുരക്ഷാ വെല്ലുവിളിയിൽ നിന്ന് ടെക്ക്ലോകം കരകയറും മുമ്പ് വാട്ട്സാപ്പിലൂടെ മറ്റൊരു ഹാക്കിംഗ് പരമ്പരയ്ക്ക് കൂടി ഹാക്കർമാർ തുടക്കമിട്ടിരുന്നു.
വാട്ട്സാപ്പിൽ വരുന്ന എംപി4 ഫോർമാറ്റിലെ വീഡിയോയിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിരുന്നു ഹാക്കർമാർ. അതിന് മുമ്പ് വെറുമൊരു മിസ്ഡ് കോളിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്ന പെഗാസസ് ഭീതി സൃഷ്ടിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ടെലിഗ്രാം സ്ഥാപകന്റെ മുന്നറിയിപ്പ്.
ട്രൂവിഷന്‍ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
വാട്ട്സാപ്പിലെ വീഡിയോ ഫയല്‍ വഴി ഫോണിലേക്ക് വൈറസ് എത്തുന്നത് തടയാന്‍ വാട്ട്സാപ്പിന്റെ പുതിയ പതിപ്പിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നത് . കേന്ദ്ര സുരക്ഷ ഏജന്‍സിയായ സെര്‍ട്ട് ഇന്‍ ഷോര്‍ട്ടാണ് നിര്‍ദേശം നല്‍കിയത്.
പെഗസസ് ആക്രമണം ലോകത്ത് ചര്‍ച്ചയായതിനു പിന്നാലെയാണ് ഈ വിവരവും പുറത്തായത്.വിഡിയോ ഷെയറിംഗിലെ പിഴവുകള്‍ വഴിയാണ് വൈറസിന് ഫോണില്‍ കടന്നുകൂടാന്‍ കഴിയുന്നതെന്നാണ് വിദഗ്ധാഭിപ്രായം വന്നിരുന്നു ഇതിനൊക്കെ പിന്നാലെ ആണ് ടെലിഗ്രാം സ്ഥാപകന്റെ മുന്നറിയിപ്പ്.
വൈറസ് ബാധിക്കാതിരിക്കാന്‍ വാട്ട്സാപ്പിലെ ഓട്ടോ ഡൗണ്‍ലോഡ് ഓഫാക്കി വയ്ക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച പെഗസസ് എന്ന പ്രോഗ്രാം വിവിധ രാജ്യങ്ങളിലെ 1400 ലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോര്‍ത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.