Categories
അന്തര്‍ദ്ദേശീയം

ബലാത്സംഗം ചെയ്താൽ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും; സത്രീകൾക്കും കടുത്ത ശിക്ഷ

നൈജീരിയ: ലൈംഗികാതിക്രമം തടയാൻ വിചിത്രമായ നിയമം. ബലാത്സംഗം ചെയ്താൽ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും.

കുട്ടികളെ പീഡിപ്പിച്ചാൽ സത്രീകൾക്കും കടുത്ത ശിക്ഷ. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയൻ സംസ്ഥാനമായ കാഡുനയാണ് രംഗത്ത് വന്നത്.

14 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയൻ ട്യൂബുകൾ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്ന പുതിയ നിയമം പറയുന്നു.

ലൈംഗിക ആക്രമണങ്ങളിൽ നിന്നും സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കാനാണ് ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വരുത്തുന്നതെന്ന് കാഡുനയിലെ ഗവർണർ നാസിർ അഹ്മദ് എൽ റുഫായി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ രാജ്യത്ത് ബലാത്സംഗ കേസുകളും വർധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

നേരത്തെ ബലാത്സംഗ കേസിലെ പ്രതികൾക്ക് പരമാവധി 21 വർഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് 12 വർഷം തടവുമായിരുന്നു നൽകിയിരുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP