Categories
crime

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍

ലഖ്നൗ : പതിമൂന്നുകാരനെ പ്രദേശവാസി പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയിരിക്കുന്നു. യുപിയിലെ കാണ്‍പൂരിലെ ഘതംപൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.

കുട്ടിയുടെ അമ്മ പശുവിന് പുല്ല് പറിക്കാന്‍ പോയനേരം നോക്കിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു ഉണ്ടായത്.

ഉമേഷ് പ്രജാപതി എന്ന ആളാണ് പോലീസ് പിടിയിലായിരിക്കുന്നത്. പോക്സോ നിയമപ്രകാരമാണ് പ്രതിക്കേതിരെ കേസെടുത്തത്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ല് പറിക്കുന്നതിനെ കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തി.

ഈ സമയം പ്രജാപതി അവിടെ നിന്ന് ഓടിപ്പോകുന്നത് കാണുകയുണ്ടായി. ചോരയൊലിപ്പിച്ച്‌ കിടക്കുകയായിരുന്നു കുട്ടി.

നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ പ്രജാപതിയെ പിന്തുടരുകയും ഓടിച്ചിട്ട് പിടികൂടിയ ശേഷം പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു ഉണ്ടായത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Defendant arrested for molesting 13-year-old

NEWS ROUND UP