ഇന്ത്യയെ പരാജയപ്പെടുത്തുക എളുപ്പമല്ല : ഖത്തര്‍ പരിശീലകന്‍

Loading...

 

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്ന് ഖത്തര്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഫെലിക്സ് സാഞ്ചേസ് പറഞ്ഞു‌. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ ആണ് ഖത്തര്‍ ഇനി നേരിടേണ്ടത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ഖത്തര്‍ തകര്‍ത്തിരുന്നു. എന്നാല്‍  അഫ്ഗാനെ പരാജയപ്പെടുത്തിയത് പോലെ എളുപ്പത്തില്‍ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്താന്‍  പറ്റില്ലെന്നാണ് ഫെലിക്സ് സാഞ്ചേസ് പറഞ്ഞത് .

കാരണം ഇന്ത്യന്‍ ഫുട്ബോള്‍ ടീം വളര്‍ന്നുകൊണ്ടിരിക്കുന്ന ടീം ആണെന്നും അവരെ കരുതലോടെ മാത്രമേ നേരിടാന്‍ ആകൂ എന്നാണ്  ഖത്തര്‍ പരിശീലകന്‍  പറയുന്നത്.  ഇന്ത്യയുടെ പ്രകടനം  താന്‍ കണ്ടെന്നും കളിയുടെ അവസാന നിമിഷങ്ങളില്‍ വരെ ഇന്ത്യ കളിയില്‍ മുന്നിട്ടു  നില്‍ക്കാന്‍ ഇന്ത്യക്ക് ആയിരുന്നു. അതുകൊണ്ട് ഇന്ത്യയെ ചെറുതായി കാണാന്‍ പറ്റില്ലെന്നും ഖത്തറിന്  ജയിക്കണമെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു . ഈ മാസം പത്തിന് ദോഹയില്‍  വെച്ചാണ്‌ ഇന്ത്യ  ഖത്തര്‍  പോരാട്ടം .

 

 

 

 

 

Loading...