തന്നെ പോലുള്ള ഉപദേശകരുടെ ആവശ്യം ദീപികക്കുണ്ട്​ -ബാബ രാംദേവ്​

Loading...

ഇന്ദോര്‍: ബോളിവുഡ്​ നടി ദീപിക പദുകോണി​​െന്‍റ ജെ.എന്‍.യു സന്ദര്‍ശനത്തിനെതിരെ ബാബ രാംദേവ്​. രാജ്യത്തെ സാമൂഹിക-രാഷ്​ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി വേണം ദീപിക വലിയ തീരുമാനങ്ങളെടുക്കാന്‍. തന്നെ പോ​ലുള്ള ആളുകളുടെ ഉപദേശം ​ദീപികക്ക്​ ആവശ്യമുണ്ടെന്നും രാംദേവ്​ പറഞ്ഞു.

സി.എ.എ പൗരത്വം ഇല്ലാതാക്കാനല്ല നല്‍കാനുള്ളതാണെന്ന്​ മോദിയും അമിത്​ ഷായും പല തവണ വ്യക്​തമാക്കിയിട്ടുണ്ട്​. എന്നിട്ടും പ്രതിഷേധങ്ങള്‍ നടക്കുകയാണ്​. ഇത്തരം പ്രതിഷേധങ്ങള്‍ ലോകത്തിന്​ മുന്നില്‍ രാജ്യത്തി​​െന്‍റ മുഖം വികൃതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയില്‍ രണ്ട്​ കോടി അനധികൃത കുടിയേറ്റക്കാരുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ കുപ്പതൊട്ടിയാകാന്‍ ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല. എന്‍.ആര്‍.സിയെ എതിര്‍ക്കുന്നവര്‍ അതിന്​ ബദല്‍ നിര്‍ദേശിക്കണം. പാക്​ അധീന കശ്​മീര്‍ ഇന്ത്യയോടൊപ്പം കൂട്ടിച്ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം