ഭാര്യയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പേരാമ്പ്ര സ്വദേശിയായ പ്രവാസി യുവാവ് സോഷ്യല്‍ മീഡിയയില്‍

Loading...
  •  മഞ്ചിമയുടെ  ദുരൂഹ മരണം; നീതിയുടെ കരങ്ങള്‍ തേടി ദീപേഷ്

കോഴിക്കോട്:  ദുരൂഹ സാഹചര്യത്തില്‍ മരിച്ച  ഭാര്യയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പേരാമ്പ്ര സ്വദേശിയായ  പ്രവാസി യുവാവ് സോഷ്യല്‍ മീഡിയയില്‍ . പ്രതികളെ കുറിച്ചു തെളിവുകള്‍ നല്‍കിയിട്ടും  രണ്ട് മാസമായി അന്വേഷണം മരവിപ്പിച്ച  പോലീസ്സും സഹായം തേടിയപ്പോള്‍   നാട്ടുകാരനായ മന്ത്രിയും  തന്നെ കൈയ്യൊഴിഞ്ഞതായി യുവാവ് .

പേരാമ്പ്ര മുളിവഴലിലെ കുന്നത്ത് ദീപേഷിന്‍റെ  ഭാര്യ കായണ്ണ സ്വദേശിനി  മഞ്ചിമ (29) ആണ്  ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് . ഏഴും രണ്ടരയും വയസുള്ള രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് മഞ്ചിമ .  ഭര്‍തൃ വീടിനടുത്തുള്ള കുളിമുറിയില്‍ കെട്ടിതൂങ്ങി  മരിച്ച  നിലയിലാണ് മൃതദേഹം കണ്ടത് .

ഇപ്പോള്‍ ബഹറിനില്‍ ജോലി ചെയ്യുന്ന  ദീപേഷ്,   നീതിയുടെ കരങ്ങള്‍ തേടുന്നതിനിടയില്‍ തന്‍റെ എല്ലാമായിരുന്ന  ഭാര്യയുടെ മരണത്തെകുറിച്ച്  ട്രൂവിഷന്‍ ന്യൂസ്  റിപ്പോര്‍ട്ടറുമായി പങ്കുവെക്കുകയാണ്  …………………………

“മാര്‍ച്ച് രണ്ടിന് രാത്രി ഏഴുമണിയോടെയാണ്  സംഭവം .  അന്ന് വൈകിട്ട് 4.35 മുതല്‍ 5 മണിവരെ അവളുമായി സംസാരിച്ചിരുന്നു .പുതുതായി നിര്‍മ്മിക്കുന്ന വീടിന്‍റെ കാര്യവും ആശാരി പണിക്കാരന്‍ വരുന്നതിനെ പറ്റിയും ഒക്കെ അവള്‍ പറഞ്ഞു . വീടുപണിക്കായി കരുതിവെച്ച  90000 രൂപ കൈയ്യില്‍ ഉണ്ടെന്നും താനും മക്കളും കിടന്നുറങ്ങുന്ന തറവാട് വീടിന്‍റെ ഓടും മരവും ചിതലരിച്ചിട്ടുണ്ട് . ആശാരി വരുമ്പോള്‍ ഇതൊക്കെ ശരിയാക്കണമെന്നും ഞങ്ങള്‍ സംസാരിച്ചു . അടുത്ത വീട്ടില്‍ പോയി പാലുവാങ്ങി വരാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത് .

പാല്‍ വാങ്ങിതിരിച്ചു വന്ന്  ഇളയ  മകളെ ഉറക്കി കിടത്തി മൂത്ത മകള്‍ക്കും വീടിലുണ്ടായിരുന്ന  അടുത്ത ബന്ധുവായ  പെണ്‍കുട്ടിക്കും ഭക്ഷണം വിളമ്പിയശേഷം കുളിമുറിയിലേക്ക് പോകുകയായിരുന്നു . അമ്മ തിരിച്ചു വരാത്തതിനെ തുടര്‍ന്ന്  കുട്ടികള്‍ അടുത്ത വീടിലെ ബന്ധുക്കളെ വിളിച്ചു വരുത്തുകയായിരുന്നു .

പിന്നീടു അവള്‍ ഫോണ്‍ എടുക്കതായത്തോടെ  രാത്രി എട്ടുമണിവരെ ഞാന്‍ പല ബന്ധുക്കളെയും വിളിച്ചുനോക്കി . മാര്‍ച്ച് മൂന്നിന് രാവിലെ  നാടിലെത്തിയപ്പോള്‍ തന്നെയും പിഞ്ചു മക്കളെയും തനിച്ചാക്കി അവള്‍ പോയതാണ് അറിഞ്ഞത്” . കണ്ണീരടക്കി കൊണ്ട്  ദീപേഷ് പറഞ്ഞു .

മഞ്ചിമയുടെ ബാഗില്‍ നിന്ന്    ഒരു ആത്മഹത്യ കുറിപ്പ്  ലഭിച്ചിരുന്നു . ഇതില്‍ മക്കളെയും ഭര്‍ത്താവിനെയും നന്നായി നോക്കണമെന്ന് തന്‍റെ അച്ഛനോടും സഹോദരിയോടും ആവശ്യപ്പെടുന്നുണ്ടായിരുന്നു . എന്നാല്‍ ആത്മഹത്യാ കാരണം പറയുന്നുന്നുണ്ടായിരുന്നില്ല  . മരണകാരണം എന്തെന്ന് അന്വേഷിക്കുന്നതിനിടയിലാണ്  മഞ്ചിമയുടെ  മൊബൈല്‍ ഗ്യാലറിയില്‍ രണ്ട് ആത്മഹത്യ കുറിപ്പുകളുടെ  ഫോട്ടോ ദീപേഷിന്‍റെ  ശ്രെദ്ധയില്‍പ്പെട്ടത്‌.  ഇതില്‍ ഒന്നുമാത്രമാണ്  പോലീസിന് നല്‍കിയിട്ടുളൂ.

ഇവരുടെ വീടിനടുത്ത്  തന്നെ താമസിക്കുന്ന അടുത്ത ബന്ധുവായ  യുവാവും  അമ്മയുമാണ് തന്‍റെ മരണത്തിന്  ഉത്തരവാദികളെന്നും തന്നെയും ഭര്‍ത്താവിനെയും ഇവര്‍ അകറ്റുമെന്നു  മഞ്ചിമ എഴുതിയ കുറിപ്പില്‍ ഉണ്ടായിരുന്നെന്നും ദീപേഷ് പറയുന്നു .

ഇതേ തുടര്‍ന്നു മൊബൈല്‍  ഫോണ്‍ പേരാമ്പ്ര പോലീസിന്  കൈമാറിയെങ്കിലും  കാര്യമായ അന്വേഷണം ഉണ്ടായില്ല . തുടര്‍ന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍റെ  വീട്ടില്‍ എത്തി  ദീപേഷും  മഞ്ചിമയുടെ അച്ഛന്‍ ടി സി ചന്ദനും  പരാതി നല്‍കി .  പരാതി വടകരയിലെ കോഴിക്കോട്  റൂറല്‍ എസ് പി ഓഫീസിലേക്ക് കൈമാറുമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത് . ആദ്യകാല കമ്മ്യുണിസ്റ്റ് പരേതനായ കുന്നത്ത് ശങ്കരന്‍റെ  മകനാണ് ദീപേഷ്.

ദീപേഷ് തന്‍റെ ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റുകള്‍  ചുവടെ  ചേര്‍ക്കുന്നു …..

 

എൻ്റെ ഭാര്യ മഞ്ചിമയുടെ മരണതിന് ഉത്തരവാദികളായവരുടെ പേര് തെളിവ് സഹിതം പേരാമ്പ്ര പേലിസിൽ പരാതിപ്പെട്ടു എന്നിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും പേലിസിൽ നിന്നു വേണ്ട വിതത്തിൽ നിയമനടപടി സികരിക്കുന്നില്ല കൂടാതെ നമ്മുടെ നാട്ടിലെ തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു എന്നിട്ടും ഇതിനു തക്കതായ മറുപടി ലഭിച്ചിട്ടില്ല ഇന്നി എന്താണ് ഞാൻ ചെയ്യേണ്ടത് കൂടാതെ ഞാൻ ഇപ്പേൾ ഗൾഫിൽ ആണ് ഉള്ളത് ഇവിടെ വരുന്നതിന് മുൻപ് ഞാൻ പോലിസിൽ പോയി അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് മൊഴിയെടുത്തു എന്നാണ് അതിനുശേഷം ഇവിടെനിന്നും വിളിച്ച് അന്വേഷിച്ചപ്പോൾ തക്കതായ ഒരു മറുപടി അവർ തരുന്നില്ല ഇനി എവിടെയാണ് ഞാൻ പോകേണ്ടത് ഇതിൽ എന്നേ ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ

………………………………………………………………………………………..

ഞാൻ പരാതിയിൽ കൊടുത്ത പ്രതികളിൽ ഒരാൾ നാട്ടിൽ നിന്നു ഗൾഫിലേക്ക് പേക്കാൻ ശ്രമിക്കുന്നുണ്ട് .അത് വരെ ഞാൻ പേരാമ്പ്ര പേലിസ് സ്‌റ്റേഷനിൽ മഞ്ചിമയുടെ അച്ഛൻ മുഖേന ബോധിപ്പിച്ചു അതിനുള്ള നടപടി എങ്കിലും പേരാമ്പ്ര പേലിസിൽ നിന്നും ഉണ്ടാക്കുമോ

………………………………………………………………………………………..

എല്ലാവരുമായി സംസാരിച്ചിട്ടും പ്രതികൾ നാട്ടിലുടെ ഒരു പ്രശ്നവും ഇല്ലാതെ നടക്കുന്നു പിന്നെ എന്തിനാണ് നാട്ടിൽ ഇങ്ങനെ ഒരു നിയമവും പേലിസ്സ്റ്റേഷനും ഞാൻ നാട്ടിൽ വരുന്നത് വരെ അവർ ഇങ്ങനെ പോയിക്കോടെ അതിന് ശേഷം ഞാൻ എടുക്കും നടപടി അപ്പോൾ പേലിസ് ഇങ്ങോട് വന്നേക്കരുത്ത് വന്നാലും എന്നെ അവർക്ക് കിട്ടില്ല എൻ്റെ ദിവസം ഞാൻ കുറിച്ചു ഇന്നി ഞാൻ ഇതിൻ്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കില്ല സ്നേഹം എന്താണ് എന്ന് അറിഞ്ഞവർക്ക് മാത്രമാണ് അത് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന മനസ്സിലാക്കും

 

 

https://www.facebook.com/deepesh.kunnath

Loading...