Categories
കേരളം

ആഴക്കടല്‍ മത്സ്യബന്ധന വിവാദം ; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് എ വിജയരാഘവന്‍.

ഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐഎം നേതാവ് എ വിജയരാഘവന്‍.

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാരിന് വ്യക്തമായ നയമുണ്ട്. വിദേശ കപ്പലുകള്‍ക്ക് നമ്മുടെ തീരത്ത് മീന്‍ പിടിക്കാന്‍ അവസരം ഒരുക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസിനെയും എ വിജയരാഘവന്‍ പരിഹസിച്ചു. ബിജെപിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറി.

കോണ്‍ഗ്രസ് നേതൃത്വത്തെ അണികള്‍ക്ക് പോലും വിശ്വാസമില്ലാത്ത സാഹചര്യമാണെന്നും വിജയരാഘവന്‍.

ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ എ വിജയരാഘവന്‍ കളിയാക്കി. പലതരത്തിലും സമരം ചെയ്തു, നിരാഹാര സമരവും നടക്കട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

നടപ്പാക്കാനാകാത്ത ആവശ്യമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉയര്‍ത്തുന്നതെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Deep-sea fishing controversy; A Vijayaraghavan says there will be no change in the government's stand.

NEWS ROUND UP