നി​ര്‍​ഭ​യ പ്രതികളുടെ വധശിക്ഷ; ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി നാളെ വി​ധി​പ​റ​യും

Loading...

ന്യൂ​ഡ​ല്‍​ഹി : നി​ര്‍​ഭ​യ കേ​സി​ല്‍ മ​ര​ണ​വാ​റ​ണ്ട് സ്റ്റേ ​ചെ​യ്ത​തി​നെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി​പ​റ​യും. ജ​സ്റ്റീ​സ് സു​രേ​ഷ് കെ​യ്റ്റ് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് വി​ധി പ​റ​യു​ക.

നി​ര്‍​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ ഫെ​ബ്രു​വ​രി ഒ​ന്നി​നു ന​ട​പ്പി​ലാ​ക്കു​ന്ന​ത​നാ​യി കോ​ട​തി നേ​ര​ത്തെ മ​ര​ണ​വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ക്ഷ​യ് സിം​ഗ് രാ​ഷ്ട്ര​പ​തി​ക്കു ദ​യാ​ഹ​ര്‍​ജി ന​ല്‍​കി​യ​തു ക​ണ​ക്കി​ലെ​ടു​ത്ത് മ​ര​ണ​വാ​റ​ണ്ട് സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഞാ​യ​റാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക സി​റ്റിം​ഗി​ലാ​ണ് ഹൈ​ക്കോ​ട​തി വാ​ദം കേ​ട്ട​ത്. വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​ത് നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണ് പ്ര​തി​ക​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും രാ​ജ്യ​ത്തെ നി​യ​മ ന​ട​പ​ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നു​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വാ​ദി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, വ​ധ​ശി​ക്ഷ​യ്ക്കെ​തി​രേ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍​ക്കാ​യാ​ണ് കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന നി​മി​ഷം വ​രെ അ​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ തു​ട​രാ​ന്‍ പ്ര​തി​ക​ള്‍​ക്ക് ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശം ന​ല്‍​കു​ന്നു​ണ്ടെ​ന്നും പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​രും വാ​ദി​ച്ചു. വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ കോ​ട​തി അ​ന്നു ത​ന്നെ വി​ധി പ​റ​യാ​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം