അമ്മയുടെ ദേഹത്ത് തീ പടര്‍ന്നു, കുട്ടികള്‍ ഓടിവന്നു കെട്ടിപ്പിടിച്ചു; അമ്മയ്ക്കു പിന്നാലെ ആറു വയസുകാരിക്കും ദാരുണാന്ത്യം

Loading...

പെരുമ്ബാവൂര്‍: അടുക്കളയില്‍ പാചക വാതക സിലിണ്ടറില്‍ തീ പടര്‍ന്നു പൊള്ളലേറ്റ് അമ്മ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന ആറ് വയസുകാരി മകളും മരിച്ചു. ഒക്കല്‍ ആന്റോപുരം പള്ളിക്കരക്കാരന്‍ സെബിയുടേയും നിമ്മിയുടേയും ഇളയ മകള്‍ ദിയയാണ് മരിച്ചത്. നിമ്മി (34) ചികിത്സയിലിരിക്കെ കഴിഞ്ഞ എട്ടിന് മരിച്ചു. മൂത്ത മകള്‍ ഡെല്ല (എട്ട്) ​ഗുരുതര പരുക്കുകളോടെ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ അഞ്ചിന് രാത്രി 10.30നായിരുന്നു സംഭവം. സിവില്‍ പൊലീസ് ഓഫീസറായ സെബി ഡ്യൂട്ടിക്ക് പോയ സമയത്തായിരുന്നു അപകടം. അമ്മയുടെ ​ദേഹത്ത് തീ പടരുന്നത് കണ്ട് കുട്ടികള്‍ കെട്ടിപ്പിടിക്കുകയായിരുന്നു. മൂന്ന് പേര്‍ക്കും പരുക്കേറ്റെങ്കിലും കുട്ടികളുടെ പരുക്ക് സാരമുള്ളതല്ലെന്നായിരുന്നു നി​ഗമനം.

എന്നാല്‍ പൊള്ളല്‍ ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ കാരണം. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദിയ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം