അമ്മയ്ക്ക് കെട്ടുപ്രായമായി കേട്ടോ… അന്‍പതുകാരന്‍ വരനെ തേടി വിദ്യാര്‍ത്ഥിനി

Loading...

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകന് വരനെ തേടി വിവാഹപരസ്യം നല്‍കിയതിന്റെ പേരില്‍ ഒരമ്മയും മകനും സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായിരുന്നു. ആ അമ്മയെ ആളുകള്‍ വാനോളം പുകഴ്ത്തി. ഇപ്പോഴിതാ മറ്റൊരു വ്യത്യസ്തമായ വിവാഹപരസ്യം കൂട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

തന്റെ അമ്മയ്ക്ക് അനുയോജ്യനായ ഒരു വരനെ തേടുന്ന മകളുടെ പരസ്യമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിയമ വിദ്യാര്‍ഥിയായ ആസ്താ വര്‍മയാണ് തന്റെ അമ്മ്ക്ക് അനുയോജ്യനായ വരനെ തേടുന്നത്. അമ്മയ്ക്ക് കൊള്ളാവുന്ന ഒരു വരനെ വേണമെന്ന് പറഞ്ഞുകൊണ്ട് ആസ്ത തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു പോസ്റ്റ് എഴുതുകയായിരുന്നു. തനിക്കൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകള്‍ പങ്കുവെച്ചിട്ടുണ്ട്.

’50 വയസുള്ള ഒരു സുന്ദരനെ എന്റെ അമ്മയ്ക്കായി തിരയുന്നു. വെജിറ്റേറിയന്‍, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,’- ഇങ്ങനെയാണ് ആസ്തയുടെ ട്വീറ്റ്. ഈ ട്വീറ്റ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വലിയ ചര്‍ച്ചാ വിഷയമാണ്. ആസ്തയ്ക്കും അമ്മയ്ക്കും സ്‌നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. ഇതിന് താഴെ #groomhunting എന്ന ഹാഷ്ടാഗും ആസ്ത നല്‍കിയിരുന്നു.

അമ്മമാര്‍ മക്കള്‍ക്ക് വിവാഹലോചനകള്‍ തേടി പരസ്യം നല്‍കുമ്ബോള്‍ അതില്‍ നിന്ന് വ്യത്യസ്തയായി അമ്മയ്ക്ക് വേണ്ടി ഏറ്റവും മികച്ച വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആസ്ത. ഒക്ടോബര്‍ 31ന് രാത്രി പങ്കുവെച്ച ട്വീറ്റില്‍ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം