പുനർവിവാഹത്തെ ചെല്ലിയുള്ള തർക്കം മകൾ അമ്മയെ അടിച്ചു കൊന്നു

Loading...

ന്യൂഡല്‍ഹി: പുനര്‍ വിവാഹത്തിന് നിര്‍ബന്ധിച്ച അമ്മയെ മകള്‍ തലയ്ക്കടിച്ച്‌ കൊന്നു. ഡല്‍ഹിയിലെ ഹാരി നഗറിലാണ് സംഭവം. വൃദ്ധയായ അമ്മയെ 47കാരിയായ മകള്‍ ഇരുമ്ബുദണ്ഡുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.

ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പവര്‍ ഡിസ്‌കോമില്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറായ നീരു ബാഗ്ഗയാണ് അമ്മ സന്തോഷ് ബാഗ്ഗയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച മായാപുരിയിലെ ഖസാന്‍ ബാസ്തിയില്‍ വച്ചാണ് സന്തോഷ് ബാഗ്ഗയെ കണ്ടെത്തിയത്. ഇവരുടെ തലയില്‍ ഗുരുതരമായി മുറിവേറ്റിരുന്നു.

ഹരിനഗറില്‍ 81 വയസ്സ് പ്രായമുള്ള അമ്മയ്‌ക്കൊപ്പമാണ് നീരു താമസ്സിച്ചിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന നീരുവിനെ ഇതിന്റെ പേരില്‍ അമ്മ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. മറ്റൊരു വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന്റെ പേരിലുള്ള തര്‍ക്കത്തിലാണ് അമ്മയ്ക്ക് പരിക്കേറ്റതെന്നും നീരു മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച അമ്മയുമായി ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായി. സഹികെട്ട് ഇരുമ്ബുദണ്ഡുകൊണ്ട് തലക്കടിക്കുകയും വീടുവിട്ടിറങ്ങുകയും ചെയ്തു. പോലീസ് ഓഫീസര്‍ നീരുവുമായി വീട്ടിലെത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹമാണ്. ഇരുമ്ബുദണ്ഡുകൊണ്ടുള്ള അടിയില്‍ തലപൊട്ടി ചോര ഒലിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കൊലപാതകക്കുറ്റം ചുമത്തി നീരുവിനെ അറസ്റ്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം