സൈബർ ക്വട്ടേഷൻ:വിദ്യാർത്ഥിയുടെ മൊബൈൽ ഫോണും കമ്പ്യുട്ടറും വൈറസ് കയറ്റി നശിപ്പിച്ചു;രണ്ട് ലക്ഷം രൂപയുടെ നഷ്ടം

Loading...

വടകര : വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെ വിദ്യാർത്ഥികളെ ഉപയോഗിച്ച് സൈബർ അക്രമണം നടത്തുന്ന സംഘം സജീവം. കേരളത്തിൽ പല ജില്ലകളിലായുള്ള 30 പേരടങ്ങുന്ന “അറക്കൽ തറവാട് ‘ എന്ന പേരിലുള്ള വാട്സ് അപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് “ബോംബ് ” എന്ന് വിശേഷിപ്പിക്കുന്ന സൈബർ അക്രമണം നടക്കുന്നത്.

ഇന്നലെ വടകര കുഞ്ഞിപ്പള്ളിയി ലെ പ്ലസ് ടു വിദ്യാർത്ഥിയുടെ മൊബൈലും വൈഫൈ കണക്ഷനിൽ ഉൾപ്പെട്ടതിനാൽ വീട്ടിലെ കമ്പൂട്ടറും ഇത്തരത്തിൽ വൈറസ് അക്രമണത്തിന്നരയായി.

വിദ്യാർത്ഥിയുടെ ഫോണിൽ സഹപാഠിയുടെ കന്നട ഭാഷയിലെ ഒരു ലിങ്ക്മെസ്സേജാണ് ആദ്യം വന്നത്. അതിൽ തൊട്ടതോടെ ഫോൺ റീസ്റ്റാർട്ട് ആയി. പിന്നെ ഫോൺ മറ്റാരോ നിയന്ത്രിക്കുന്നത് പോലെയായി. ഇതേ സമയം സഹോദരൻ ഗെയിം കളിച്ചിരുന്ന കമ്പ്യൂട്ടറിൽ ഫോണിന്റെ ഡിസ്പ്ലേയാണ് പ്രത്യക്ഷപ്പെട്ടത്.

ഈ സമയം പ്രത്യക്ഷപ്പെട്ട ഒരു നമ്പറിൽ വിളിച്ചപ്പോൾ തൃശൂരിലെ ഒരു സ്ത്രീയാണ് ഫോണെടുത്തത്. ബെയ്സ് മോഡൽ ഫോൺ ഉപയോഗിക്കുന്ന സ്ത്രീക്ക് പക്ഷെ ഇതിനെക്കറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു. സ്വിച്ച് മോഡൽ ഉപയോഗിക്കുന്നവരുടെ നമ്പരുകൾ ശേഖരിച്ച്  ഒടിപി ബൈപ്പാസ് സംവിധാനത്തിലൂടെ സൈബർ അക്രമണത്തിന് ഇത്തരത്തിലുള്ള സംഘം ഉപയോഗിക്കന്നതായാണ് സംശയിക്കുന്നത്.

വിദ്യാർത്ഥി സഹപാഠിയുമായി ബന്ധപ്പെട്ടപ്പോഴാണ് സൈബർ ആക്രമണത്തിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായി തെളിഞ്ഞത്. ശേഷം വിദ്യാർത്ഥി അറക്കൽ ഗ്രൂപ്പിൽ ഏഡ് ചെയ്യപ്പെട്ടു. പിന്നെ ഭീഷണിയും അസഭ്യവർഷവുമാണ്.

ഇതേ ഗ്രൂപ്പിലുള്ളവർ തന്നെയുൾപ്പെട്ട പതിനഞ്ചോളം സമാന ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രശസ്തനായ മലയാള സിനിമ നടന്റെ പേരിലാണ് പല ഗ്രൂപ്പുകളും ഉള്ളത്.സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവ് ചോമ്പാല പോലീസിൽ പരാതി നൽകി. വിദ്യാർത്ഥിയുടെ സഹപാഠിയെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ വീട്ടിൽ സിസിടിവി ബോർഡ് അടക്കം ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം