വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച സംഘത്തെ കോഴിക്കോട് സൈബര്‍ ഡോം പിടികൂടി

Loading...

മലപ്പുറം : വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച സംഘം അറസ്റ്റില്‍. വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിനും സഹായികളുമാണ് പിടിയിലായത്.

എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശിയും ഗ്രൂപ്പ് അഡ്മിനുമായ അശ്വിന്‍ (21), ആലങ്കോട് സ്വദേശി രാഗേഷ് (40), താനൂര്‍ ഉണ്യാല്‍ ഒട്ടുംപുറത്ത് അബ്ദുല്‍ നാസര്‍ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എടപ്പാള്‍ കേന്ദ്രമായുള്ള സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

കുട്ടികളുടെ ക്ഷേമത്തിനായുള്ള അന്താരാഷ്ട്ര സംഘടനയായ യൂണിസെഫ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇത്തരമൊരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യൂനിസെഫ് ഇന്‍ര്‍പോള്‍ മുഖേന ക്രൈം എഡിജിപി മനോജ് എബ്രഹാമിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സൈബര്‍ ഡോം സംഘം ചങ്ങരംകുളം പോലിസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

ചെറിയ കുട്ടികളെ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഗ്രൂപ്പില്‍ 256 അംഗങ്ങള്‍ ഉണ്ടായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരും കേസില്‍ പ്രതികളാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം