വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ച്‌ കൂവിപ്പിച്ചു, നടന്‍ ടൊവിനോ തോമസിനെതിരെ സൈബര്‍ ആക്രമണം ; കെഎസ്‍യു നിയമ നടപടിക്ക്

Loading...

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ നടനെതിരെ സൈബറാക്രമണവും ആരംഭിച്ചിരിക്കുകയാണ്.

താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ധാരാളം പേര്‍ കമന്റുമായി എത്തിയത്. നീയാര് നാട്ടുരാജാവോ, വിദ്യാര്‍ത്ഥി ആകുമ്പോള്‍  കൂവിയെന്നൊക്കെ ഇരിക്കും ആസാദി നിനക്ക് മാത്രം മതിയോ എന്ന തരത്തിലാണ് കമന്റുകള്‍.

നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പേജില്‍ നിറയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ടൊവീനോ തയ്യാറായിട്ടില്ല.

മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം മാനന്തവാടിയില്‍ നടത്തിയ പൊതുചടങ്ങിലാണ് ജില്ലാ കലക്ടറും സബ്ബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോ വിദ്യാര്‍ത്ഥിയെ കൂവിച്ചത്.

ടൊവിനോ പ്രസംഗിക്കുമ്പോള്‍  കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചു വരുത്തി കൂവിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ സമ്മര്‍ദ്ദം കൂവിച്ച ശേഷമാണ് സ്റ്റേജില്‍ നിന്നും പോവാന്‍ അനുവദിച്ചത്.

അതേസമയം നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‍യു രംഗത്തെത്തി. നാളെ പൊലീസിൽ പരാതി നൽകുമെന്ന് കെഎസ്‍യു നേതൃത്വം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം