കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്‍റെ റെയ്ഡ്

Loading...

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്‍റെ റെയ്ഡ്.

കോഴിക്കോട്ടെ ഒരു ബിസിനസ്സുകാരനായ വള്ളിക്കാട് ഷാഫി ഹാജിയുടെ വീട്ടിലാണ് കസ്റ്റംസ് മിന്നൽ പരിശോധന നടത്തുന്നത്.

ഇയാളുടെ മകന് സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കപ്പെടുന്ന സന്ദീപ് നായരുമായി ബന്ധമുണ്ടെന്ന സൂചനകൾ കിട്ടിയതിനെത്തുടർന്നാണ് ഇവിടെ റെയ്‍ഡ് നടത്തുന്നത്.

കോഴിക്കോട്ടെ ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ നിരവധി കടമുറികളും സ്ഥാപനങ്ങളും സ്വന്തമായുള്ള ആളാണ് ഈ വള്ളിക്കാട് ഷാഫി ഹാജിയുടെ മകൻ എന്നാണ് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ഷാഫി ഹാജിയുടെ കുടുംബാംഗങ്ങളിൽ ചിലർക്ക് മുസ്ലീംലീഗുമായി ബന്ധമുണ്ടെന്ന് വിവരമുണ്ടെങ്കിലും ഷാഫി ഹാജിക്ക് ബന്ധമുണ്ടോ എന്ന വിവരം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും, അതിൽ കൂടുതൽ കാര്യങ്ങൾ തേടേണ്ടതുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

പുലർച്ചെയാണ് ഷാഫി ഹാജിയുടെ വീട്ടിൽ റെയ്‍ഡ് തുടങ്ങിയത്. കൊടുവള്ളിയിലെ അനധികൃത സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചില ഇടനിലക്കാരുമായി ഷാഫി ഹാജിയുടെ മകന് ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം